സംസ്ഥാനതലത്തിൽ നിരവധി അഭിമാന നേട്ടങ്ങൾ കൈവരിച്ച പാലാ പോലീസിന്റെ അന്തസ്സുകളയാനും ചില പോലീസുകാർ...!

പാലാ:പരാതി നൽകാൻ എത്തുന്ന യുവതികളുടയും വീട്ടമ്മ മാരുടെയും സ്വകാര്യ ഫോൺ നമ്പർ കൈവശപ്പെടുത്തി രാത്രികാലങ്ങളിൽ കരുതലിന്റെയും കൈത്താങ്ങിന്റെയും സന്ദേശങ്ങൾ വാട്സാപ്പിലൂടെ അയക്കുന്നു എന്ന പരാതിയെ തുടർന്ന് അന്വേഷണ വിധേയമായി സംസ്ഥാനത്ത് സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കേട്ടാൽ മൂക്കത്ത് വിരൽ വെയ്ക്കും..!

മുൻപ് പാലാ പോലീസ് സ്റ്റേഷനിൽ കുടുംബ പ്രശ്നത്തിന് പരിഹാരം കാണാൻ പരാതിയുമായി എത്തിയ യുവതിക്ക് സമാന രീതിയിൽ വാട്സാപ്പിൽ കരുതലും കൈത്താങ്ങുമായി വന്ന പോലീസുകാരൻ അയച്ച സന്ദേശങ്ങൾ കുടുംബാഗങ്ങളെ കാണിച്ചശേഷം നമ്പർ ബ്ലോക്ക് ചെയ്യേണ്ടി വന്ന അനുഭവവും ഉണ്ട്. (അയച്ച മെസ്സേജുകൾ ഇപ്പോഴും ഇവരുടെ കയ്യിലുണ്ട്)..
മാത്രമല്ല, വാഹന പരിശോധനക്ക് പോകുന്ന ചില പോലീസുകാർക്ക് കാറിലും സ്കൂട്ടറിലുമായി ഒറ്റയ്ക്ക് വരുന്ന സ്ത്രീകളുടെ കുടുംബ കാര്യങ്ങൾ വരെ അറിയണം.. ഭർത്താവ് ഉണ്ടോ..? എവിടയാണ് ജോലി..എന്നും ഇതുവഴിയാണോ വരുന്നത്.. തിരികെ പോകുന്നത് എപ്പോൾ..? ഫോൺ നമ്പർ തരുമോ എന്നൊക്കെയാണ് വാഹന പരിശോധനയിൽ ആവശ്യപ്പെടുന്നതും അറിയേണ്ടതും, 

ഇന്ന് രാവിലെയും ജോലിക്ക് കയറാനുള്ള തിരക്കിനിടയിൽ പോകുന്ന വഴി കൈകാണിച്ചു നിർത്തി വാഹന പരിശോധന നടത്താതെ വിവാഹം കഴിഞ്ഞൊ ഭർത്താവ് നാട്ടിൽ ഉണ്ടോ..എന്നുള്ള ചോദ്യവും, ഒലിപ്പീര് സംസാരവും നോട്ടവും കൊണ്ട് ഏറെ ബുദ്ധിമുട്ടും മാനസിക പ്രയാസവും ഉണ്ടായതായി മറ്റൊരു യുവതികൂടി പരാതി പറഞ്ഞു..!

പാലായിൽ നടന്ന ഒന്നിലധികം കൊലപാതകങ്ങളിലെ പ്രതികളെ പിടികൂടുകയും മറ്റ് നിരവധിയായ കുറ്റകൃത്യങ്ങൾ തടയുകയും സംസ്ഥാന തലത്തിൽ പോലീസ് സേനയ്ക്ക് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങൾ കൈവരിച്ച പാലാ പോലീസിനെ നാണം കെടുത്തുന്ന പ്രവർത്തികളാണ് ചില പോലീസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.. 

ജനങ്ങളുടെ സ്വത്തും സൈര്യ ജീവിതവും ഉറപ്പ് വരുത്തേണ്ടവർ തന്നെ സ്ത്രീകളെ ബുദ്ധിമുട്ടിക്കാൻ ഇറങ്ങിയാൽ തെളിവടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും യുവതികൾ പറഞ്ഞു..!

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !