മലയാളി നഴ്‌സ് കൃഷ്ണകുമാര്‍ (37) അന്തരിച്ചു..

ന്യൂറി: വടക്കന്‍ അയര്‍ലണ്ടിലെ ന്യൂറിയില്‍ താമസിച്ചിരുന്ന മലയാളി നഴ്‌സ് കൃഷ്ണകുമാര്‍ (37) അന്തരിച്ചു.

കഴിഞ്ഞ കുറച്ചു കാലമായി രോഗത്തോട് മല്ലിട്ടിരുന്ന അദ്ദേഹം ഫെബ്രുവരി 14ന് ഈ ലോകത്തോട് വിടപറഞ്ഞത്. ഡെയ്‌സി ഹില്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

2021ല് കൃഷ്ണകുമാര്‍ ന്യൂറിയിലെ ഡെയ്‌സി ഹില്‍ ഹോസ്പിറ്റലില്‍ ജോലിയില്‍ പ്രവേശിച്ചത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ തന്റെ കരുണയും, സമര്‍പ്പണബോധവും വഴി സഹപ്രവര്‍ത്തകരുടെയും രോഗികളുടെയും സ്‌നേഹം പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ജോലിയില്‍ സജീവമായിരിക്കെയാണ് കാന്‍സര്‍ ബാധിക്കുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കും കഠിനമായ ചികിത്സകള്‍ക്കും വിധേയനായെങ്കിലും രോഗം ഗുരുതരമാവുകയായിരുന്നു. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം അദ്ദേഹം നാട്ടിലെത്തി മടങ്ങിയിരുന്നു..

ന്യൂറിയിലെ മലയാളി സമൂഹത്തിലും കൂട്ടായ്മകളിലും സജീവമായിരുന്ന കൃഷ്ണകുമാര്‍, ഏവരേയും പുഞ്ചിരിയോടെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം അയര്‍ലണ്ടിലെ പ്രവാസി മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അയര്‍ലണ്ടില്‍ നഴ്‌സായി ജോലി ചെയ്യുന്ന വര്‍ഷയാണ് ഭാര്യ. ഏക മകന്‍ 6 വയസ്സുകാരനായ റാം കൃഷ്ണകുമാര്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !