കഞ്ചാവ് കച്ചവടം നടത്തുന്നത് എതിർത്തവരെ നാലംഗ സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.

കൊല്ലം: പരവൂരിൽ കഞ്ചാവ് കച്ചവടം നടത്തുന്നത് എതിർത്തവരെ നാലംഗ സംഘം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ.

പുക്കുളം സുനാമി ഫ്ലാറ്റിൽ ഫെബ്രുവരി 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊലീസ് പറയുന്നത്:- ഫ്ലാറ്റിലെ താമസക്കാരനായ ഗിരീഷിന്റെ വീടിനു മുന്നിൽ കലേഷ് എന്ന ഒന്നാം പ്രതി കഞ്ചാവ് വിൽപ്പന നടത്തുന്നത് തടഞ്ഞു. ഇതിൽ പ്രകോപിതനായ കലേഷ് ഗിരീഷിനെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ ഇയാളുടെ ബന്ധുവായ സുധീഷ് ഇടപെട്ടു. 

ഈ വിരോധത്തിൽഒന്നാം പ്രതി കലേഷ് കൂട്ടാളികളായ രാജൻ എന്ന സേവ്യർ, സജിത്ത്,ഗോപു എന്നിവരുമായി അന്നേ ദിവസം തന്നെ രാത്രി പത്തു മണിയോടേ മാരകായുധങ്ങളുമായി ഫ്ലാറ്റിലെത്തി അസഭ്യം വിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗിരീഷിനെ ആക്രമിക്കുകയായിരുന്നു. ഇയാളുടെ വയറ്റിലും ഇടതു വാരിയെല്ലിനും താഴെയാണ് കുത്തേറ്റത്. 

ശേഷം മറ്റു പ്രതികൾ കൂടി ചേർന്നുകൊണ്ട് ഗിരീഷിനെ നിലത്തിട്ട് ചവിട്ടുന്നതും കണ്ട് തടയാനെത്തിയ ഗിരീഷിന്റെ ബന്ധു സുധീഷിനേയും അയൽവാസിയായ ഷബീറിനേയും കലേഷ് കുത്തി പരിക്കേൽപ്പിച്ചു. മൂവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഗിരീഷ് അപകട നില തരണം ചെയ്തിട്ടില്ല. ഒന്നാം പ്രതി കലേഷിനെ മയ്യനാട് താന്നിയിൽ നിന്നുമാണ് പിടികൂടിയത്. 

രണ്ടാം പ്രതി രാജൻ എന്ന സേവ്യറിനെ സംഭവ ദിവസം തന്നെ സുനാമി ഫ്ലാറ്റിൽ നിന്നും വടിവാൾ ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ കലേഷ് നിരവധി ലഹരി മരുന്നു കേസുകളിലും വധശ്രമ കേസുകളിലും പ്രതിയാണ്. 3 ഉം 4ഉം പ്രതികളായ സജിത്ത്, ഗോപു എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം പ്രതി കലേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !