അയ്യപ്പസംഗമം നടത്തിയ വകയിൽ ഇനി കൊടുത്തുതീർക്കാനുള്ളത് 4.35 കോടി രൂപ..!

പത്തനംതിട്ട: അയ്യപ്പസംഗമം നടത്തിയ വകയിൽ ഇനി കൊടുത്തുതീർക്കാനുള്ളത് 4.35 കോടി രൂപയാണെന്നും അതിൽ 4.04 കോടി കൊടുക്കാനുള്ളത് ഊരാളുങ്കൽ സൊസൈറ്റിക്കാണെന്നും ഓഡിറ്റ് റിപ്പോർട്ട്.

ഊരാളുങ്കലിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻസായിരുന്നു സംഗമത്തിന്റെ ഇവന്റ് മാനേജ്മെന്റ് നടത്തിയത്. ഇവർക്കുമാത്രം കൊടുക്കാനുള്ളത് 4.04 കോടി രൂപയാണ്. ടെൻഡറില്ലാതെയാണ് ഇവർക്ക് കരാർ കൊടുത്തിരുന്നത്. ബാക്കി തുകയിലേറെയും താമസ സൗകര്യത്തിന്റേതാണ്. 

2025 സെപ്റ്റംബർ 20-ന് പമ്പയിലാണ് ആഗോള അയ്യപ്പസംഗമം നടന്നത്. താമസസൗകര്യത്തിന്റെ കണക്ക് ഇങ്ങനെ: ഗോകുലം ഗ്രാൻഡ് റിസോർട്ട്-12,88,168 രൂപ ഗവ. ഇക്കോ ലോഡ്ജ്- 39,018 ഗ്രീൻഫീൽഡ്സ്, കുരമകം- 1,85,131 ഗസ്റ്റ് ഹൗസ്, തിരുവനന്തപുരം-15,800 കെ.ടി.ഡി.സി. കുമരകം ഗേറ്റ് വേ-64,376 കെ.ടി.ഡി.സി. വാട്ടർ സ്‌കേപ്സ് കുമരകം-2,98,311 ശ്രീവത്സം ഗ്രാൻഡ്, 

പത്തനംതിട്ട-26,942 താജ് ഹോട്ടൽ, കുമരകം-5,24,776 വൈൽഡ് മിസ്റ്റ് ഹോംസ്റ്റേ, മൂന്നാർ- 25,300 വൈൽഡ് മിസ്റ്റ് ഹോംസ്റ്റേയിലെ തുക മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പേരിലും ബാക്കിയെല്ലാം സ്റ്റേറ്റ് പ്രോട്ടക്കോൾ ഓഫീസറുടെ പേരിലുമാണ് ബിൽ എടുത്തിരിക്കുന്നത്.അയ്യപ്പസംഗമദിവസം പരിപാടികളെല്ലാം കഴിഞ്ഞ് രാത്രി 3000 പേർ ഭക്ഷണം കഴിച്ചെന്നാണ് കാണിച്ചിരിക്കുന്നത്. 

രാത്രി 1000 പേർക്കാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും 2000 പേർകൂടി അധികമെത്തി എന്നും പറയുന്നു. ഒരാൾക്ക് 150 രൂപവീതം രാത്രിയിലെ ഭക്ഷണത്തിനുമാത്രം നാലരലക്ഷം രൂപ ചെലവായെന്നാണ് വാദം. എന്നാൽ, സംഗമത്തിന്റെ അന്ന് രാത്രിഭക്ഷണത്തിന് 500-ഓളം പേർ മാത്രമായിരുന്നെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !