പനയ്ക്കപ്പാലത്ത് നാലുവയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..!

പാലാ;പനയ്‌ക്കപ്പാലം കളത്തൂക്കടവ് റൂട്ടിൽ തെള്ളിയാമറ്റം ഭാഗത്ത് ലോറികൾ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം.

സമീപ പ്രദേശങ്ങളിലുള്ള മൂന്നോളം പാറമടകളിൽ നിന്ന് ലോഡുമായി പുലർച്ചെമുതൽ ഓട്ടം നടത്തിയിരുന്ന ലോറികളാണ് രാവിലെ നാട്ടുകാർ തടഞ്ഞത് കഴിഞ്ഞ ദിവസം ലോറിക്ക് മുകളിൽ നിന്ന് വീണ വലിയ പാറ പിന്നാലെവന്ന ഇരുചക്ര വാഹനയാത്രക്കാരുടെ ദേഹത്ത് വീഴേണ്ടതായിരുന്നെന്നും വാഹനം വെട്ടിച്ചതിനെ തുടർന്ന് വീണു പരിക്കേറ്റതായും സമീപ വാസി പറഞ്ഞു.
ഇന്ന് പുലർച്ചെ തെള്ളിയാമറ്റം ഭാഗത്തു സ്കൂൾ ബസ് നോക്കി നിന്ന നാലുവയസുകാരിയുടെയും മാതാവിൻറെയും സമീപത്തേക്കാണ് വലിയ പാറ കഷ്‌ണം തെറിച്ചു വീണത്. തുടർന്ന് വാർഡ് മെമ്പർ സിന്ധു മനോഹരൻ, മുൻ മെമ്പർ സതീഷ് കെ ബി യുടെയും നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് ലോഡുമായി വന്ന ലോറികൾ തടഞ്ഞത് രൂക്ഷമായ വാക്കുതർക്കത്തിലേക്കും വഴി തടയുന്നത് അടക്കമുള്ള കാര്യങ്ങളിലേക്കും കടന്നതിനെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് സ്ഥലെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. 

മുൻപ് പലതവണ പാറമട ഉടമകളുമായി സംസാരിച്ചിരുന്നെങ്കിലും നിഷേധാത്മക സമീപനമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ സഞ്ചരിക്കുന്ന ടോറസ് ലോറികൾക്കെതിരെ അധികാരികൾ കർശന നടപടി സ്വീകരിച്ചില്ലങ്കിൽ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും ജനപ്രതിനിധികൾ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !