ജെഫ്രി എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം വലിയൊരു തെറ്റായിരുന്നു; ഗേറ്റ്സ് ഫൗണ്ടേഷന്റെ ജീവനക്കാരോട് ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ്

വാഷിങ്ടൻ: ജെഫ്രി എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം വലിയൊരു തെറ്റായിരുന്നുവെന്ന് ബിൽ ഗേറ്റ്സ്. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. ഗേറ്റ്സ് ഫൗണ്ടേഷൻ ജീവനക്കാരോടാണ് അദ്ദേഹത്തിന്റെ വിശദീകരണം.തനിക്ക് രണ്ട് റഷ്യൻ യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി. ഈ കാര്യങ്ങൾ എപ്സ്റ്റീന് അറിയാമായിരുന്നുവെങ്കിലും ഇവർ എപ്സ്റ്റീന്റെ ഇരകളായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആഗോള ആരോഗ്യ പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കാൻ എപ്സ്റ്റീൻ സഹായിക്കുമെന്ന് കരുതിയാണ് ബന്ധം നിലനിർത്തിയത്.പ്രമുഖരായ പലരും എപ്സ്റ്റീനൊപ്പം ഉണ്ടായിരുന്നത് കൊണ്ട് അതൊരു സാധാരണ സാഹചര്യമാണെന്ന് താൻ തെറ്റായി കരുതിയെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.

തന്റെ ഈ പ്രവർത്തികൾ ഗേറ്റ്സ് ഫൗണ്ടേഷന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണ്.സംഘടനയുടെ സൽപ്പേരിന് മങ്ങലേൽപ്പിച്ചുവെന്നും ജീവനക്കാരോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അയാളുടെ ദ്വീപ് സന്ദർശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്തിട്ടില്ലെന്നും ബിൽ ഗേറ്റ്സ് വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !