സ്പൈസ് ജെറ്റ് വിമാനത്തിന്റെ എൻജിനിൽ തീപ്പൊരിയും പുകയും; അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ലേയിലേക്ക് തിരിച്ച സ്പൈസ് ജെറ്റ് വിമാനം (SG121) സാങ്കേതിക തകരാറിനെത്തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി.വിമാനം പറന്നുയർന്ന ഉടൻ എൻജിനിൽ തീപ്പൊരിയും പുകയും കണ്ടതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയായി ഡൽഹി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്.

വിമാനത്തിലുണ്ടായിരുന്ന 150 ഓളം യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.വിമാനത്തിന്റെ രണ്ടാമത്തെ എൻജിനിലുണ്ടായ തകരാറാണ് തകരാറിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും യാത്രക്കാരെല്ലാവരും സാധാരണ നിലയിൽ പുറത്തിറങ്ങിയെന്നും സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനം തിരികെ ഇറക്കാൻ പൈലറ്റ് തീരുമാനിച്ചത്.

കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ തകരാറിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകൂവെന്നും അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !