എരുമേലി: കോട്ടയം എരുമേലിയിൽ രേഖകൾ ഇല്ലാത്ത 64 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. എരുമേലി സ്വദേശിയും മൊബൈൽ ഷോപ്പ് ഉടമയുമായ അബ്ദുൾ ഷുക്കൂറിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിടികൂടിയത്.
11 ലക്ഷം രൂപയുടെ മലേഷ്യൻ കറൻസിയും പിടികൂടിയിട്ടുണ്ട്. ബെംഗളൂരുവിൽനിന്ന് പാലായിൽ എത്തിച്ച പണം അവിടെ നിന്ന് കെഎസ്ആർടിസി ബസിലാണ് എരുമേലിയിൽ എത്തിച്ചത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും പണം പിടിച്ചെടുത്തതും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്രയും പണം പിടികൂടിയ സംഭവം പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.