സഭകൾക്കിടയിലെ ഐക്യം സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: മലങ്കര സഭയുടെ ഐക്യത്തിന് മുൻഗണന നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഓർത്തഡോക്‌സ് സഭ രംഗത്തെത്തി. ഡൽഹിയിൽ നടന്ന ചർച്ചകൾ ക്രിയാത്മകമാണെന്ന് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രതികരിച്ചു.
മലങ്കര സഭ ഒന്നായി മുന്നോട്ട് പോകണമെന്നത് സഭയുടെ എക്കാലത്തെയും നിലപാടാണെന്നും, കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഇക്കാര്യം നേരത്തെ തന്നെ ബോധിപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. സഭാ തർക്കവുമായി ബന്ധപ്പെട്ട 1958, 1995, 2017 വർഷങ്ങളിലെ സുപ്രീം കോടതി വിധികളെല്ലാം സഭയുടെ ഐക്യത്തെയാണ് ശരിവെക്കുന്നതെന്ന് കാതോലിക്കാ ബാവ ഓർമ്മിപ്പിച്ചു.

പൗരാണിക പാരമ്പര്യമുള്ള ഭാരതീയ സഭയെന്ന നിലയിൽ മലങ്കര സഭയെ ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി യോജിക്കുമെന്ന് കരുതുന്നില്ല. സഭയുടെ അസ്തിത്വത്തിന് വിരുദ്ധമായ നിലപാട് ആരും സ്വീകരിക്കില്ലെന്നും, സത്യവും സഭയുടെ സ്വത്വവും തിരിച്ചറിഞ്ഞാൽ സമാധാനത്തിനായി മറ്റെങ്ങും പോകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യാക്കോബായ സഭാ പ്രതിനിധികളുമായും അവരുടെ പരമാധ്യക്ഷൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുമായും പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച ഏറെ ശ്രദ്ധേയമായി.
സഭകൾക്കിടയിലെ ഐക്യം സമൂഹത്തിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് മോദി എക്‌സിൽ കുറിച്ചു. തർക്കങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാ ഇടപെടലുകളും നടത്താമെന്ന് അദ്ദേഹം സഭാ പ്രതിനിധികൾക്ക് ഉറപ്പുനൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !