തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കുമ്പോൾ ആഗോള ഡിജിറ്റൽ ഭൂപടങ്ങളിലും വിവര ശേഖരങ്ങളിലും വിപുലമായ മാറ്റങ്ങൾ വേണ്ടിവരും. ഗൂഗിൾ മാപ്‌സ് മുതൽ വിക്കിപീഡിയ വരെയും രാജ്യാന്തര സെർവർ ഡേറ്റാബേസുകൾ മുതൽ സേർച് എൻജിൻ ഒപ്റ്റിമൈസേഷൻ വരെയുമുള്ള സാങ്കേതിക മേഖലകളിൽ ‘കേരളം’ എന്നു രേഖപ്പെടുത്തേണ്ടി വരും.
ലോകമെങ്ങും യാത്രാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഗൂഗിൾ മാപ്‌സ്, ആപ്പിൾ മാപ്‌സ്, ഓപ്പൺ സ്ട്രീറ്റ് മാപ് എന്നിവയിൽ സംസ്ഥാനത്തിന്റെ അതിർത്തി രേഖപ്പെടുത്തുന്ന പ്രധാന ലേബലുകളിലും മാറ്റം വേണ്ടിവരും. ഡിജിറ്റൽ അതിർത്തികൾ നിർണയിക്കുന്ന ജിയോ-കോഡിങ് ഡേറ്റയിൽ ‘കേരളം’ എന്നത് പ്രാഥമിക തിരിച്ചറിയൽ വാക്കായി മാറണം. വിലാസങ്ങൾ തിരയുമ്പോൾ കൃത്യത ഉറപ്പാക്കാൻ ആഗോളതലത്തിൽ ലൊക്കേഷൻ എപിഐകളിലും മാറ്റംവരുത്തണം.
നിലവിൽ 'Kerala' എന്ന പേരിലുള്ള പ്രധാന പേജ് 'Keralam' എന്നതിലേക്ക് റീ–ഡയറക്ട് ചെയ്യപ്പെടുകയോ പേര് മാറ്റുകയോ ചെയ്യും. സർക്കാർ വെബ്‌സൈറ്റുകളുടെ യുആർഎല്ലുകളിൽ മാറ്റംവരുന്നതു സേർച് എൻജിൻ റാങ്കിങ്ങിനെ ബാധിക്കാതെ നോക്കുകയെന്നതു വെല്ലുവിളിയാണെന്നു സൈബർ വിദഗ്ധർ പറയുന്നു.
സേർച് എൻജിനുകളിൽ പഴയ കീ –വേഡുകളുടെ സ്വാധീനം നഷ്ടപ്പെടാതെ നിലനിർത്താൻ സങ്കീർണമായ ‘301 റീ–ഡയറക്ട്’ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടിവരും. പഴയ പേജു തുറന്നാൽ സ്വയം പുതിയ പേജിലേക്കു പോകുന്ന സാങ്കേതിക സംവിധാനമാണിത്. രാജ്യാന്തര വിമാന ടിക്കറ്റ് ബുക്കിങ്ങിന് ഉപയോഗിക്കുന്ന ജിഡിഎസ് (ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ്) പ്ലാറ്റ്‌ഫോമുകളിൽ പേരുമാറുന്നതു നിർണായകമാണ്.
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റാൻ കടമ്പകളേറെ;
0
ശനിയാഴ്ച, ഫെബ്രുവരി 28, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.