പാലക്കാട്∙ എസ്ഐആർ അന്തിമ പട്ടികയിൽ മലമ്പുഴ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ ഇടിവ്. ജില്ലയിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടർപട്ടികയിലുണ്ടായിരുന്ന 19,815 പേർ മലമ്പുഴയിലെ എസ്ഐആർ പട്ടികയിൽ ഇല്ല.
തൊട്ടുപിറകിലുള്ള ചിറ്റൂർ മണ്ഡലത്തിൽ 19,102 പേരാണ് കുറഞ്ഞത്. പാലക്കാട് മണ്ഡലത്തിൽ 14,355, നെന്മാറ 12,061, ആലത്തൂർ 6,733, തരൂർ 6,595 എന്നിങ്ങനെയാണ് കുറഞ്ഞ വോട്ടർമാരുടെ എണ്ണം. 6 മണ്ഡലങ്ങളിലായി 39,031 വോട്ടർമാരുടെ കുറവാണുണ്ടായത്. 12 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ 6 മണ്ഡലങ്ങളിൽ വോട്ടർമാർ കുറഞ്ഞപ്പോൾ, മറ്റ് 6 മണ്ഡലങ്ങളിൽ വോട്ടർമാർ കൂടി.
മലമ്പുഴ, പാലക്കാട്, ചിറ്റൂർ, നെന്മാറ, തരൂർ, ആലത്തൂർ മണ്ഡലങ്ങളിലാണ് വോട്ടർമാരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായത്. തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട് എന്നീ മണ്ഡലങ്ങളിൽ വോട്ടർമാർ കൂടി. കണ്ടെത്താനാകാത്ത വോട്ടർമാരും കൂടുതൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 22,94,739 വോട്ടർമാരാണ് ജില്ലയിലുണ്ടായിരുന്നത്. എന്നാൽ എസ്ഐആർ അന്തിമപട്ടികയിൽ 22,53,073 വോട്ടർമാരാണ് ആകെയുള്ളത്.
ഇതിൽ മലമ്പുഴയിലെ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് അസാധാരണമാണ്. നഗര പ്രദേശങ്ങളിൽ ജോലി ആവശ്യങ്ങൾക്കും മറ്റും വന്നു താമസിക്കുന്നവരുണ്ടാകുമെന്നതിനാൽ പിന്നീട് താമസം മാറിപ്പോകുന്ന മുറയ്ക്ക് വോട്ടർമാരുടെ എണ്ണത്തിൽ കുറവ് വരാൻ സാധ്യത കൂടുതലാണ്.
വോട്ടർപട്ടികയിലുണ്ടായിരുന്ന 19,815 പേർ മലമ്പുഴയിലെ എസ്ഐആർ പട്ടികയിൽ നിന്ന് പുറത്ത്;
0
ശനിയാഴ്ച, ഫെബ്രുവരി 28, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.