എസ്.ഐ.ആർ; ഏറ്റവുംകൂടുതൽ വോട്ടർമാർ പുറത്തായത് തലസ്ഥാന ജില്ലയിൽനിന്ന്; മലപ്പുറം ജില്ലയിൽ പുതിയവോട്ടർമാർ കൂടുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്.ഐ.ആർ.) പൂർത്തിയായപ്പോൾ ഏറ്റവുംകൂടുതൽ വോട്ടർമാർ പുറത്തായത് തലസ്ഥാനജില്ലയിൽനിന്ന്. അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ എട്ടുലക്ഷത്തോളംപേരാണ് പട്ടികയിൽനിന്ന് പുറത്തായത്.എന്നാൽ, തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി പുറത്തായത് 3,01,015 വോട്ടർമാരാണ്.  ‘വോട്ടുചോർച്ച’യിൽ മുന്നിൽ തിരുവനന്തപുരം മണ്ഡലമാണ്. 45,050 പേരാണ് 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയുമായി താരതമ്യംചെയ്യുമ്പോൾ എസ്.ഐ.ആർ. അന്തിമവോട്ടർപട്ടികയിൽനിന്ന് പുറത്തായത്.തൊട്ടുപിന്നിൽ വട്ടിയൂർക്കാവ് മണ്ഡലമാണ്-40,694. നേമം മണ്ഡലത്തിൽ 35,642 പേർ പട്ടികയിൽനിന്ന് പുറത്തായി. എറണാകുളം ജില്ലയിൽ എറണാകുളം മണ്ഡലത്തിൽ 31,168 വോട്ടുകളും പാലക്കാട് മണ്ഡലത്തിൽ 15,829 വോട്ടുകളും കുറഞ്ഞു. കനത്തവോട്ടുചോർച്ച ഉണ്ടായ മണ്ഡലങ്ങളിൽ പലതും ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളാണ്. ഈ വോട്ടുചോർച്ച വരുന്ന തിരഞ്ഞെടുപ്പിൽ എങ്ങനെ സ്വാധീനിക്കുമെന്നാണ് അറിയേണ്ടത്. ഭൂരിപക്ഷം ജില്ലകളിലും വോട്ടുകുറഞ്ഞപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മണ്ഡലങ്ങളിൽ വോട്ടുവർധനയാണ് രേഖപ്പെടുത്തിയത്.മലപ്പുറം ജില്ലയിലാണ് പുതിയവോട്ടർമാർ കൂടുതൽ. സംസ്ഥാനത്ത് വേങ്ങര മണ്ഡലത്തിലാണ് മുൻകാലത്തെ അപേക്ഷിച്ച് വോട്ട് അധികമായി ചേർന്നിട്ടുള്ളത്-20,927. തിരൂർ മണ്ഡലത്തിൽ 18,930 പേരും പുതുതായി ചേർന്നു. 140 മണ്ഡലങ്ങളിൽ 95 ഇടത്ത് പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്തെക്കാൾ വോട്ടുശോഷണമാണ്.
20 നിയമസഭാ മണ്ഡലങ്ങളിൽ 15,000-ത്തിലധികം വോട്ടർമാർ പുറത്തായി. തൃശ്ശൂർ, തൃക്കാക്കര, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട്, ആറന്മുള മണ്ഡലങ്ങളിൽ ഇത് 20,000-ത്തിനും മുകളിലാണ്. നഗരമേഖലയിലാണ് വോട്ടുശോഷണം ഗണ്യമായുള്ളത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !