പാലാ എന്ന വികസന മോഡൽ നിലനിർത്തും;വികസനത്തിൻ്റെ പുതുയുഗം എൽ.ഡി.എഫ് 2026-ൽ പാലായിൽ തുടങ്ങും;ജോസ് കെ മാണി.എം.പി

കൊല്ലപ്പള്ളി: അരനൂറ്റാണ്ടിലധികം കേരളത്തിലെ വികസന മോഡലായി നിലനിന്ന നിയമസഭാ നിയോജകമണ്ഡലമായിരുന്നു പാലായെന്നും കഴിഞ്ഞ അഞ്ചു വർഷക്കാലം അതിനേറ്റ കളങ്കം 2026 പാലായിലെ ജനങ്ങൾ തിരുത്തുമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും വികസന പദ്ധതികളും സംബന്ധിച്ച നിർദ്ദേശങ്ങളും രൂപരേഖകളും സർക്കാറിനു മുന്നിൽ എത്തിക്കേണ്ടത് എംഎൽഎയുടെ കടമയാണ്.ആ കടമ നിറവേറ്റുന്നതിൽ പാലായിലെ എംഎൽഎ ദയനീയ പരാജയമായിരുന്നു. ലഭിച്ച ബജറ്റ് വിഹിതം പോലും ചിലവഴിക്കാതെ നഷ്ടമാക്കി പാലായുടെ അഞ്ചുവർഷത്തെ വികസന മുന്നേറ്റത്തിനാണ് തുരങ്കം വച്ചത്. നിയമസഭാ സമ്മേളന ദിവസങ്ങളിൽ സഭയിൽ ഹാജരാകാതെയും തനിക്ക് ലഭിക്കുന്ന സമയം മറ്റുള്ളവർക്കായി നൽകിയും ജനം ചുമതല ഏല്പിച്ച ജനപ്രതിനിധി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടി.നിയമസഭാ കമ്മിറ്റികളിലും പദ്ധതി അവലോകന യോഗങ്ങളിൽ പോലും അദ്ദേഹത്തിൻറെ സാന്നിധ്യം വളരെ വിരളമായിരുന്നു.ബൃഹത്തായ പദ്ധതികൾ നാട്ടിലെത്തിക്കുന്നതിന് കഠിനാധ്വാനം ആവശ്യമാണ്.കേന്ദ്രസർക്കാരോ സംസ്ഥാന ഗവൺമെൻ്റോ ഒരു രൂപ പോലും ചിലവഴിക്കാത്ത വിധം വിവിധ ഏജൻസികളുടെ സഹായത്താൽ നാടിന് ഉപകാരപ്രദമായ വിധത്തിൽ എത്തിക്കാൻ കഴിയും.പാലായിലെ കെഎം മാണി കാൻസർ സെൻറർ അതിൻറെ ഉദാഹരണമാണ്.എത്രയോ ജനങ്ങൾക്ക് ഉപകാരം ലഭിക്കുന്ന ഈ പദ്ധതിയെ കുറിച്ച് പോലും വ്യാജ പ്രചാരണം നടത്തുകയായിരുന്നു.എംഎൽഎ ഫണ്ടിന്റെ വിനിയോഗം അക്ഷരാഭ്യാസമുള്ള ഒരു സർക്കാർ ജീവനക്കാരൻ വിചാരിച്ചാൽ നടപ്പാക്കാൻ കഴിയുന്ന പ്രവർത്തനമാണ്. അതല്ല നാട്ടിൽ നടപ്പിലാക്കേണ്ട പുരോഗതിയുടെ അടയാളങ്ങൾ എന്നും ജോസ് കെഎം മാണി പറഞ്ഞു. 

കടനാട് പഞ്ചായത്ത് എൽഡിഎഫ് കമ്മറ്റി കൊല്ലപ്പള്ളിയിൽ സംഘടിപ്പിച്ച വികസന സദസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെന്നി ഈരൂരിക്കൽ അധ്യക്ഷതയിൽ ചേർന്ന യോഗം ജയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ ലാലിച്ചൻ ജോർജ്, പി.കെ.ഷാജകുമാർ, ജോസ് കുന്നുംപുറം, കുര്യാക്കോസ് ജോസഫ്, ഷാജൻ കടുകുംമാക്കൽ, കെ.എസ്.മോഹനൻ, മത്തച്ചൻ ഉറുമ്പുകാട്ട്, കെ.എസ്.രമേശ് ബാബു എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !