ജുഡീഷ്യറിയിലെ അഴിമതി'; എൻസിഇആർടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ആശങ്ക;

ന്യൂഡൽഹി: എൻസിഇആർടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചത്. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.'ഏതാനും ദിവസം കാത്തിരിക്കൂ. കോടതിയും അഭിഭാഷകരും അസ്വസ്ഥരാണ്. എല്ലാ ഹൈക്കോടതിയും ആശങ്കപ്രകടിപ്പിച്ചു. ഞാൻ ഇത് സ്വമേധയാ പരിഗണിക്കും. കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. നിയമം അതിന്റെ വഴിക്ക് പോവും. കോടതികളുടെ തലവൻ എന്ന നിലയിൽ ഞാൻ എന്റെ കടമചെയ്യുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ടു. ഇത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് സംശയിക്കുന്നു.കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല', എന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്.

എൻസിഇആർടി എട്ടാംക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉൾപ്പെടുത്തിയതായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് കോടതിയെ അറിയിച്ചത്. ഇത് ഗൗരവമേറിയ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാരുടേയും പൊതുജനങ്ങളുടേയും അന്വേഷണ ഏജൻസികളുടേയും രാഷ്ട്രീയക്കാരുടേയും അഴിമതിയെക്കുറിച്ച് മറച്ചുവെച്ച്, ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നായിരുന്നു കബിൽ സിബലിന്റെ വാദം. 
നേരത്തേ, സാമൂഹികശാസ്ത്ര പാഠപുസ്തകത്തിൽ കോടതികളുടെ ഘടനയും അവയുടെ ധർമങ്ങളുമാണ് പഠിപ്പിച്ചിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായാണ് അടുത്ത കാലത്ത് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ഒരുഭാഗം കൂട്ടിച്ചേർത്തത്. ‘സമൂഹത്തിൽ ജുഡീഷ്യറിയുടെ പങ്ക്’ എന്ന പാഠഭാഗത്താണ് അഴിമതിയെക്കുറിച്ചുള്ള പരാമർശം. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജില്ലാ- കീഴ്‌കോടതികളിലും തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകൾ എന്ന പേരിൽ കേസുകളുടെചില സംഖ്യകളും ഈ അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര- സംസ്ഥാന തലങ്ങളിൽ ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസവും വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പാഠഭാഗത്ത് പറയുന്നു. നീതിന്യായവ്യവസ്ഥയിലെ അഴിമതിയും ദുർന്നടപ്പും പൊതുജനങ്ങളിൽ അവിശ്വാസമുണ്ടാക്കുമെന്ന മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിൽ ബി.ആർ. ഗവായിയുടെ പ്രസ്താവനയും ഈ അധ്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !