ഹുബ്ലി: രഞ്ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്മീർ. കർണാടകയെ തോൽപ്പിച്ച് ജമ്മു കന്നിക്കിരീടത്തിൽ മുത്തമിട്ടു. മത്സരം സമനിലയിലായെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡാണ് ജമ്മുവിന് തുണയായത്. ഒന്നാം ഇന്നിങ്‌സിൽ കൂറ്റൻ സ്‌കോറുയർത്തിയ ടീം എതിരാളികളായ കർണാടകയ്ക്കെതിരേ നിർണായക ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്സിൽ 584 റൺസുയർത്തിയ ജമ്മു, കർണാടകയെ 293 റൺസിന് എറിഞ്ഞിട്ടു. അതോടെ 291 റൺസ് ലീഡ് സ്വന്തമായി. രണ്ടാം ഇന്നിങ്സിൽ 342-4 എന്ന നിലയിൽ ജമ്മു ഡിക്ലയർ ചെയ്തു.
നാല് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ജമ്മു കശ്മീർ കിരീടം ഉറപ്പിച്ചാണ് ബാറ്റിങ്ങിനിറങ്ങിയത്. കളി കൈവിടാതിരിക്കാൻ പരമാവധി ശ്രമിച്ചാണ് ബാറ്റർമാർ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. ക്രീസിലുണ്ടായിരുന്ന ഖമ്രാൻ ഇഖ്ബാലും സഹിൽ ലോത്രയും കർണാടകയ്ക്ക് പിടികൊടുത്തതേയില്ല. 94 റൺസിൽ ബാറ്റിങ് തുടർന്ന ഇഖ്ബാൽ വൈകാതെ മൂന്നക്കം തൊട്ടു. പിന്നാലെ ലോത്രയുമായി ചേർന്ന് കർണാടകയെ അക്ഷരാർഥത്തിൽ വെള്ളംകുടിപ്പിച്ചു.
ബൗളർമാർ മാറിമാറിയെറിഞ്ഞിട്ടും കാര്യമുണ്ടായില്ല. ഇരുവരും വിട്ടുകൊടുക്കാൻ തയ്യാറായില്ല. അഞ്ചാം വിക്കറ്റിൽ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കർണാടക കളി കൈവിട്ടു. പിന്നാലെ ലോത്രയും സെഞ്ചുറി തികച്ചു. ഒടുക്കം. 342-4 ന് ടീം ഡിക്ലയർ ചെയ്തു അതോടെ മത്സരം സമനിലയിലായി. ഒന്നാമിന്നിങ്‌സ് ലീഡിൽ ജമ്മു ജേതാക്കളായി. നേരത്തേ നാലാം ദിനമാണ് ടീം നിർണായക ലീഡെടുത്തത്. നാലാം ദിനം ബാറ്റിങ് ആരംഭിച്ച കർണാടകയെ ജമ്മു ബൗളർമാർ വരിഞ്ഞുകെട്ടി. 36 റൺസെടുത്ത കൃതിക് കൃഷ്ണയുടെ വിക്കറ്റാണ് കർണാടയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ബാറ്റർമാർ നിരനിരയായി കൂടാരം കയറി.
രഞ്ജി ക്രിക്കറ്റിൽ ചരിത്രമെഴുതി ജമ്മു കശ്മീർ; കർണാടകയെ തോൽപ്പിച്ച് ജമ്മുവിന് കന്നികിരീടം
0
ശനിയാഴ്ച, ഫെബ്രുവരി 28, 2026





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.