വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ച സഭവം; സിസിടിവിയിൽ കുടുങ്ങി സ്കൂട്ടർ ഉടമ

പയ്യന്നൂർ: വീടിനുസമീപം നിർത്തിയിട്ട സ്കൂട്ടർ രാത്രി തീവച്ച് നശിപ്പിച്ചെന്ന പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കകം ഉടമ സ്കൂട്ടർ കത്തിക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി.കോറോം കാനായി വള്ളിക്കെട്ടിൽ നിർത്തിയിട്ട സ്കൂട്ടർ ഇന്നലെ രാവിലെയാണ് കത്തിനശിച്ച നിലയിൽ വീട്ടുകാർ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം നൽകി.ഇരുചക്ര വാഹനങ്ങൾ തീവച്ച് നശിപ്പിക്കുന്ന സംഭവം പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരുകിവരുന്ന സാഹചര്യത്തിൽ വിവരം ലഭിച്ച ഉടൻ തന്നെ എസ്ഐ എൻ.കെ.ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് രാത്രി പന്ത്രണ്ടര മണിയോടെ ഉടമ തന്നെ സ്കൂട്ടർ കത്തിക്കുന്ന ദൃശ്യം ലഭിച്ചത്.അതോടെ വീട്ടുകാർ പരാതിയിൽ നിന്ന് പിന്മാറി. പരാതി ഇല്ലാത്തതിനാൽ പൊലീസിന് കേസെടുക്കാനും കഴിഞ്ഞില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !