തിരുവനന്തപുരം: നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. നഗരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഫ്ലക്സുകൾ തകർത്തതിന് ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഇവരുടെ വീടുകളിലെത്തി നോട്ടിസ് നൽകുന്നതിനിടെ നഗരൂർ എസ്ഐ എൻ.അൻസാർ സഞ്ചരിച്ച പൊലീസ് ജീപ്പ് തടഞ്ഞുനിർത്തി സിപിഎം പ്രവർത്തകർ അസഭ്യം പറയുകയായിരുന്നു. ഇതിനു പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയും ഇതേ പ്രവർത്തകർ ഭീഷണി മുഴക്കി. ഇതോടെയാണ് 9 പ്രവർത്തകർക്കെതിരെ കേസെടുത്തത്.
പൊലീസ് വാഹനം തടഞ്ഞുനിർത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത സിപിഎം പ്രവർത്തകർ അറസ്റ്റിൽ
0
ശനിയാഴ്ച, ഫെബ്രുവരി 28, 2026







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.