രാത്രി 10 കഴിഞ്ഞാൽ സ്റ്റേജിൽ കലാപരിപാടി അവതരിപ്പിക്കാൻ പാടില്ലെന്ന നിയമം കലാകാരന്മാർക്കു ബുദ്ധിമുട്ട്; സ്റ്റീഫൻ ദേവസി

ആലപ്പുഴ: രാത്രി 10 കഴിഞ്ഞാൽ സ്റ്റേജിൽ കലാപരിപാടി അവതരിപ്പിക്കാൻ പാടില്ലെന്ന നിയമം കലാകാരന്മാർക്കു ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാട്ടി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി.യുഡിഎഫ് പുതുയുഗ യാത്രയുടെ ഭാഗമായുള്ള സംവാദ പരിപാടിയിലാണ് പ്രശ്നവുമായി സ്റ്റീഫൻ എത്തിയത്. സമയം കഴിഞ്ഞും പരിപാടി നീണ്ടാൽ സൗണ്ട് സിസ്റ്റം പൊലീസ് പിടിച്ചെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഇങ്ങനെ പിടിച്ചെടുത്തു. മറ്റു പല കാര്യങ്ങളുടെയും സമയം സർക്കാർ നീട്ടുന്നുണ്ടല്ലോ എന്നും സ്റ്റീഫൻ ദേവസി പറഞ്ഞു.
ബാറുകൾ രാത്രി 12 വരെ തുറക്കാം എന്നാൽ കലാപരിപാടി 10 വരെയേ പാടുള്ളൂ എന്ന നിയമത്തിനെതിരെ വിമർശനം ഉയരുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മറുപടി നൽകി. ക്ഷേത്രങ്ങളിലും മറ്റും ചടങ്ങുകൾ കഴിയുമ്പോൾ രാത്രി 9 കഴിയും. പിന്നെ കലാപരിപാടി അവതരിപ്പിക്കാൻ സമയം കിട്ടില്ല.
യുഡിഎഫ് അധികാരത്തിലെത്തിയാൽ ഈ വിഷയം ഗൗരവത്തോടെ പരിഗണിക്കുമെന്നും സതീശൻ പറഞ്ഞു. കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി എന്ന സംഘടനയെ പ്രതിനിധീകരിച്ചാണ് സ്റ്റീഫൻ ദേവസി സംവാദത്തിന് എത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !