ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏക സിവിൽ കോഡ് നടപ്പിലാക്കണം; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ഡെറാഡൂൺ: ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മുൻ സൈനികർക്കായി സംഘടിപ്പിച്ച സംവാദ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏക സിവിൽ കോഡ് നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

‘‘ഏക സിവിൽ കോഡ് നടപ്പിലാക്കുന്നത് വളരെ നല്ല കാര്യമാണ്. ഇത് രാജ്യത്തുടനീളം സംഭവിക്കുന്നത് നല്ലതായിരിക്കും. ഉത്തരാഖണ്ഡിലെ രീതിയിൽ ഇത് നടപ്പിലാക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.സമൂഹത്തെ ഏകീകരിക്കുന്നതിന് ഏക സിവിൽ കോഡ് അത്യന്താപേക്ഷിതമാണ്. ഉത്തരാഖണ്ഡിൽ കരട് നിർദ്ദേശം തയ്യാറാക്കിയ ശേഷം അത് പൊതുജന ചർച്ചയ്ക്ക് വിട്ടു. തുടർന്ന് ലഭിച്ച 3 ലക്ഷം ആളുകളുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ഏക സിവിൽ കോ‍ഡ് നടപ്പിലാക്കിയത്’’ – മോഹൻ ഭാഗവത് പറഞ്ഞു.രാജ്യം സ്വതന്ത്രമാണെങ്കിലും ആ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിരോധ സേനയുടെ ആവശ്യം എപ്പോഴും ഉണ്ടാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ബാഹ്യമായ വിഭവങ്ങളൊന്നുമില്ലാതെയാണ് സംഘം സ്ഥാപിതമായത്. രണ്ട് തവണയിൽ കടുത്ത ഉപരോധങ്ങൾ നേരിട്ടിട്ടും സമൂഹത്തിന്റെ ആത്മവിശ്വാസത്താൽ പുരോഗതി കൈവരിച്ചുവെന്നും മോഹൻ ഭാഗവത് പറഞ്ഞു.ആർഎസ്എസ് ക്യാംപുകളിലും പരിപാടികളിലും പങ്കെടുത്ത് വളന്റിയർമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും താൽപര്യത്തിനനുസരിച്ച് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും മോഹൻ ഭാഗവത് മുൻ സൈനികരോട് അഭ്യർഥിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !