കയ്യും കാലും തല്ലി ഒടിക്കും; റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ.രാജ;

മൂന്നാർ: കയ്യും കാലും തല്ലി ഒടിക്കുമെന്ന് റവന്യു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ.രാജ. കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്. മൂന്നാർ സ്പെഷൽ തഹസിൽദാർ സി.വി.ഗായത്രിയെയാണ് എംഎൽഎ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.റവന്യു ഉദ്യോഗസ്ഥർ അടിമേടിക്കുമെന്ന് എംഎൽഎ സംസാരത്തിനിടെ ഭീഷണിപ്പെടുത്തുന്നുണ്ട്. നിയമം നോക്കിയാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്ന് എംഎൽഎ ഫോൺ സന്ദേശത്തിൽ പറയുന്നു. നിയമപരമായ കാര്യങ്ങളേ തനിക്കു ചെയ്യാൻ കഴിയൂ എന്നായിരുന്നു തഹസിൽദാറിന്റെ മറുപടി.സംഭാഷണത്തിലെ ചില വാചകങ്ങൾ എംഎൽഎ: ഒരു മാസമായി ഉയർന്ന കെട്ടിടങ്ങൾ നിങ്ങൾ നോക്കിയിട്ടില്ല.

ഉദ്യോഗസ്ഥ: എനിക്ക് ഇവിടെ ആരെയും പരിചയമില്ല. എനിക്ക് രാഷ്ട്രീയവുമില്ല.

എംഎൽഎ: നിങ്ങളെയല്ല പറഞ്ഞത്, കീഴിലുള്ള ഉദ്യോഗസ്ഥരെയാണ്. അവരോട് പറയണം മര്യാദയ്ക്ക് നടന്നില്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കും, ചിലർ പണം വാങ്ങി.ഉദ്യോഗസ്ഥ: ആരാണ് പണം വാങ്ങിയതെന്ന് വ്യക്തമായി പറയൂ, ഞാൻ കലക്ടർക്ക് റിപ്പോർട്ട് ചെയ്യാം. 

എംഎൽഎ: കെട്ടിടം പൊളിക്കുമെന്ന് പറയാൻ അവരാരാ. ഇങ്ങ് പോര് പൊളിക്കാൻ. ശരിയായ നടപടിയല്ല.

ഉദ്യോഗസ്ഥ: ശരിയായ നടപടിയാണ്. പുറമ്പോക്ക് കയ്യേറിയാൽ തടയും. 

എംഎൽഎ: ചില സ്ഥലങ്ങളിൽ മാത്രമാണ് നിങ്ങൾ പരിശോധിക്കുന്നത്. കാശുവാങ്ങിയാണ് ചെയ്യുന്നത്.ഉദ്യോഗസ്ഥ: പുറംപോക്ക് കയ്യേറുന്നവരാണ് കാശുകൊടുക്കുന്നത്. ആരാണ് കാശുകൊടുത്തതെന്നു പറയൂ. ശരിയല്ലാത്ത ഒരു കാര്യവും ഞാന്‍ ചെയ്യില്ല. 

എംഎൽഎ: സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ട് ആരും കെട്ടിടം പണിതിട്ടില്ല.

ഉദ്യോഗസ്ഥ: പണിതിട്ടുണ്ട്. ഫോട്ടോസ് എന്റെ കയ്യിലുണ്ട്. നിയമപരമായി ഞാൻ കാര്യങ്ങൾ ചെയ്യും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !