മീററ്റിൽ വീടിന് തീപിടിച്ച് അഞ്ചുകുട്ടികളും ഒരുസ്ത്രീയും ഉൾപ്പടെ ആറു മരണം;

മീററ്റ് (ഉത്തർപ്രദേശ്): മീററ്റിലെ ലിസാഡി ഗേറ്റ് ഭാഗത്ത് വീടിന് തീപിടിച്ച് അഞ്ചുകുട്ടികളും ഒരുസ്ത്രീയും മരിച്ചു. മീററ്റ് സ്വദേശിയായ ഇക്ബാൽ അഹമ്മദിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

അപകടസമയത്ത് വീട്ടിൽ രണ്ട് സ്ത്രീകളും അഞ്ചുകുട്ടികളുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറു പേരെ രക്ഷിക്കാനായില്ല. അപകടം നടന്ന സമയം ഇക്ബാലും സഹോദരനും പള്ളിയിൽ പ്രാർഥനയ്ക്ക് പോയതായിരുന്നു.
തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നില വസ്ത്ര സംഭരണശാലയായി ഉപയോഗിച്ചിരുന്നതായും ഇക്ബാലിന്റെ കുടുംബം മുകളിലത്തെ നിലയിലാണ് താമസിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കെട്ടിടത്തിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയൽക്കാരാണ് പോലീസിനെയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിച്ചത്.
ഇരുകൂട്ടരും സംഭവസ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തീപ്പിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !