പാലക്കാട്: പാലക്കാട് ഐ.ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം. സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി അശ്വനിക്കു (23) നേരെയാണ് ആക്രമണമുണ്ടായത്. നടന്നുപോകുമ്പോൾ പിന്നിൽനിന്നു വന്നയാൾ അടിച്ചെന്നാണ് അറിയുന്നത്.
തലയിലും നെറ്റിയിലുമടക്കം പരിക്കുണ്ട്. ഇതുവഴിയെത്തിയ സഹപാഠികളാണ് പരിക്കേറ്റുകിടന്ന വിദ്യാർഥിനിയെ കാണുന്നത്. ഉടനെ ഐ.ഐ.ടി. അധികൃതരെ അറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.വിവരമറിഞ്ഞ് പാലക്കാട് കസബ പോലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. അടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

അതിനിടെ, കാമ്പസിലെ സുരക്ഷാവീഴ്ചയിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു. ഏകദേശം ഇരുന്നൂറോളം വിദ്യാർഥികളാണ് കാംപസിലെ പ്രതിഷേധത്തിൽ അണിനിരന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.