ചെങ്കോട്ട, ചാന്ദ്നി ചൗക്ക് അടക്കമുള്ള വിവിധ പ്രദേശങ്ങിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട് ലഷ്കറെ തയിബ; ഡൽഹിയിൽ അതീവജാഗ്രത

ന്യൂഡൽഹി∙ ലഷ്കറെ തയിബ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ. ചെങ്കോട്ട, ചാന്ദ്നി ചൗക്ക് അടക്കമുള്ള വിവിധ പ്രദേശങ്ങളാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ അതീവജാഗ്രത പ്രഖ്യാപിച്ചു.
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചുള്ള സ്ഫോടനമാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി 6ന് പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിന് പകരമായാണ് സംഘടന ഇത്തരമൊരു നീക്കം ലക്ഷ്യമിടുന്നതെന്ന് സൂചനകളുണ്ട്.
സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
2025 നവംബർ 10ന് ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്ഫോടനത്തിൽ 12 പേരാണ് മരിച്ചത്. ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമായിരുന്നു സ്ഫോടനം.
ലാൽ ക്വില മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനിലുള്ള കാർ പൊട്ടിത്തെറിച്ചത്.
വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ പോകുകയായിരുന്ന കാർ‌ ട്രാഫിക് സിഗ്നലിൽ എത്തിയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !