ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിച്ച് ബംഗ്ലാദേശ് ഹൈക്കമ്മിഷൻ;

ധാക്ക: ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. 

ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ പുനഃക്രമീകരണത്തിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു. താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നുദിവസം പൂർത്തിയാകുമ്പോഴാണ് നടപടി. രണ്ടുമാസം മുൻപാണ് ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിന് ബിഎൻപി സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഒരു മുതിർന്ന ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥൻ പറഞ്ഞതിന് ഒരു ദിവസം ശേഷമാണ് ഈ നീക്കം. ഇന്ത്യാവിരുദ്ധ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലുണ്ടായ തകർച്ചയെയും തുടർന്ന് ഇരുരാജ്യങ്ങളും ഡിസംബറിൽ വിസ സേവനങ്ങൾ നിർത്തിവെച്ചിരുന്നു.ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു, ഇത് ഇന്ത്യാവിരുദ്ധ നിലപാട് ശക്തമാക്കി. കടുത്ത നയതന്ത്ര പിരിമുറുക്കങ്ങൾക്ക് കാരണമായി. മുഹമ്മദ് യൂനുസിന്റെ പടിയിറക്കവും താരിഖിന്റെ കടന്നുവരവും ഇന്ത്യയുമായുള്ള ബന്ധത്തിൽ ഗുണപരമായ വഴിത്തിരിവിനുള്ള സൂചനയാണ് ലഭിക്കുന്നത്.വെള്ളിയാഴ്ച രാവിലെ സേവനങ്ങൾ പുനഃരാരംഭിച്ചതായി ബംഗ്ലാദേശ് ഹൈക്കമ്മിഷൻ അറിയിച്ചു. ഇന്ത്യക്കാർക്ക് എല്ലാ വിഭാഗത്തിലുള്ള വിസ സേവനങ്ങളും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !