വിവാഹത്തിന് മണിക്കൂറുകൾ ബാക്കി; ക്രിമിനൽ പ്രതിക്കൊപ്പം ഒളിച്ചോടി വനിതാ കോൺസ്റ്റബിൾ

 ലഖ്‌നൗ: സഹപ്രവർത്തകനുമായുള്ള വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വനിതാ പോലീസ് കോൺസ്റ്റബിൾ ക്രിമിനൽ കേസുകളിലെ പ്രതിക്കൊപ്പം ഒളിച്ചോടി.


അലിഗഡിലെ സൈബർ പോലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ സന്ധ്യ ഭരദ്വാജാണ് (25) നിരവധി കേസുകളിൽ പ്രതിയായ അങ്കിത് ചൗഹാനൊപ്പം (28) ജീവിതം തിരഞ്ഞെടുത്തത്. മീററ്റിലെ ബഹ്‌സുമ മേഖലയിലുള്ള അക്‌ബർപൂർ സാദത്ത് ഗ്രാമവാസിയാണ് സന്ധ്യ.

നാടകീയ സംഭവങ്ങൾ ഇങ്ങനെ

മുസാഫർനഗർ സ്വദേശിയും സഹപ്രവർത്തകനുമായ അതുൽ ശർമയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നതിനെത്തുടർന്ന് സന്ധ്യ 20 ദിവസത്തെ അവധിയിലായിരുന്നു. വിവാഹത്തലേന്നാണ് സന്ധ്യയെ വീട്ടിൽ നിന്നും കാണാതായത്. മകളെ കാണാതായതോടെ പിതാവ് സുഭാഷ് ശർമ പോലീസിൽ പരാതി നൽകി. കൊലപാതകവും കവർച്ചയും ഉൾപ്പെടെ ഒമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ അങ്കിത് ചൗഹാൻ മകളെ തട്ടിക്കൊണ്ടുപോയതാകാമെന്നായിരുന്നു പിതാവിന്റെ ആരോപണം.

ഭീഷണിയും തട്ടിക്കൊണ്ടുപോകൽ പരാതിയും

സന്ധ്യയെ വിവാഹം കഴിച്ചാൽ കൊല്ലുമെന്ന് അങ്കിത് ചൗഹാൻ അതുൽ ശർമയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 87 (തട്ടിക്കൊണ്ടുപോകൽ), 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിലെ വഴിത്തിരിവ്

പോലീസ് നടത്തിയ അന്വേഷണത്തിൽ സന്ധ്യയെയും അങ്കിതിനെയും കണ്ടെത്തി. എന്നാൽ, തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അങ്കിതിനൊപ്പം പോയതെന്നും സന്ധ്യ പോലീസിന് മൊഴി നൽകി. ഇരുവരും വർഷങ്ങളായി പരിചയത്തിലായിരുന്നുവെന്നും യുവതി വ്യക്തമാക്കി. സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ മാറ്റം വരുമെന്നും ഇരുവരെയും ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !