ഗുരുഗ്രാമിൽ കുട്ടികളുടെ സ്വകാര്യ ഭാഗത്ത് പെട്രോൾ ഒഴിച്ചും പൊള്ളിച്ചും ക്രൂരത

ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 3 ഏരിയയിലെ ഒരു പിജി ഹോസ്റ്റലിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്

നാല് ആണ്‍കുട്ടികളെ ഒരു മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും, നഗ്നരാക്കുകയും, സ്വകാര്യഭാഗങ്ങളില്‍ പെട്രോള്‍ ഒഴിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

പിടിഐ റിപ്പോർട്ട് പ്രകാരം, കുട്ടികളുടെ അമ്മമാർ സ്ഥലത്തെത്തി പ്രതികളോട് കേണപേക്ഷിച്ചതിനെത്തുടർന്നാണ് കുട്ടികളെ വിട്ടയക്കാൻ അവർ തയ്യാറായത്. ഉടൻ തന്നെ പോലീസില്‍ പരാതി നല്‍കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമീപത്തുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് മോഷണം നടത്താൻ എത്തിയവരാണെന്ന് സംശയിച്ചാണ് കുട്ടികളെ പിടികൂടിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.


കുട്ടികളെ നഗ്നരാക്കിയ ശേഷം ചൂടുള്ള സ്പൂണ്‍ ഉപയോഗിച്ച്‌ പൊള്ളിച്ചതായും സ്വകാര്യഭാഗങ്ങളില്‍ പെട്രോള്‍ ഒഴിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഒരു മാതാവ് തന്റെ 12 വയസ്സുള്ള മകനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞു. തിരച്ചിലിനിടെയാണ് മറ്റൊരു സ്ത്രീയുടെ രണ്ട് മക്കളെയും കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പിജി ഹോസ്റ്റലില്‍ കുട്ടികളെ പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

അമ്മമാർ എത്തുമ്പോള്‍ അഞ്ചോ ആറോ പുരുഷന്മാർ ചേർന്ന് കുട്ടികളെ തടവിലാക്കി വെച്ചിരിക്കുകയായിരുന്നു. ഇവരോട് നിരന്തരം അപേക്ഷിച്ചതിനെത്തുടർന്നാണ് കുട്ടികളെ വിട്ടുകിട്ടിയത്. ചൊവ്വാഴ്ച ഔദ്യോഗികമായി പരാതി നല്‍കിയതോടെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !