ഭക്ഷ്യവിഷബാധയെന്ന് സംശയം: മലപ്പുറത്ത് ചികിത്സക്കെത്തിയ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഏഴ് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു.


കുറ്റിപ്പുറം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്നയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ലസ്നയ്ക്കൊപ്പം ഒരേ ലക്ഷണങ്ങളുമായി കുടുംബത്തിലെ മറ്റ് അഞ്ചുപേരെ കൂടി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

​ലസ്നയുടെ മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരാണ് ചികിത്സയിലുള്ള മറ്റുള്ളവർ. ഗർഭിണിയായ ഷഹലയ്ക്കും മകൾ മിൻസയ്ക്കും കഠിനമായ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രിപ്പ് നൽകി വരികയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ലസ്ന കുഴഞ്ഞുവീണതും മരണം സംഭവിച്ചതും

​മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന കാര്യത്തിൽ ശക്തമായ സംശയമുണ്ട്. നിലവിൽ ലസ്നയുടെ കുടുംബാംഗങ്ങളെ കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !