ജർമ്മനിയിൽ നിന്നു നാട്ടിൽ വന്ന യുവാവിനെ കാത്തിരുന്നത് വിധിയുടെ ക്രൂരമുഖം

കോട്ടയം: കുഞ്ഞു ജനിച്ച സന്തോഷത്തിൽ കുഞ്ഞിനെയും ഭാര്യയേയും കാണാൻ  ജർമ്മനിയിൽ നിന്നു  നാട്ടിൽ വന്ന  യുവാവ് കുഴഞ്ഞു വീണു മരിച്ചു. 

കോട്ടയം കറുകച്ചാൽ പുന്നവേലി സ്വദേശി ബിബിൻ തോമസ് (34) ആണ്  ഹൃദയാഘാതത്തെ തുടർന്ന്  മരിച്ചത്. ബർലിനിൽ സ്വകാര്യ റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്നു ബിബിൻ. ഒരു മാസം മുൻപ് ആണ് ഇളയ മകൾ ജനിച്ചത്. കുഞ്ഞിനെ കാണുന്നതിനാണ് ബിബിൻ  അവധി എടുത്ത് നാട്ടിൽ ഓടി എത്തിയത്. 

അവധി കഴിഞ്ഞു അടുത്ത ഞായറാഴ്ച ജർമ്മനിയിലേക്ക് മടങ്ങാനിരിക്കെയായിരുന്നു വിധിയുടെ ക്രൂര വിളയാട്ടം. കഴിഞ്ഞ ദിവസം വൈകിട്ട് മാമൂടുള്ള ഭാര്യ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.  ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യ റീന. മൂത്ത മകൻ റേബൽ (6)  

സംസ്കാരം നാളെ ചൊവ്വ 11 ന്  പുന്നവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !