അയർലണ്ടിൽ ഡൺലേറി കടലില്‍ നിന്നും ലഭിച്ച മൃതദേഹം കാണാതായ അശ്വതി രാജശേഖരന്റെ എന്ന് സുഹൃത്തുക്കൾ

വിക്കലോ : അയർലണ്ടിൽ ഡൺലേറി കടലില്‍ നിന്നും കോസ്റ്റ് ഗാർഡ് ഒരു സ്ത്രീയുടെ  മൃതദേഹം കണ്ടെത്തി.

ഡബ്ലിനിലെ ഡൺലേറി "യാച്ച് ക്ലബ്ബിന്" സമീപമുള്ള കടലിൽ നിന്നാണ്  കോസ്റ്റ് ഗാർഡ്' മൃതദേഹം കണ്ടെത്തി. ചെറിവുഡിൽ നിന്ന് കാണാതായ മലയാളി സ്ത്രീ അശ്വതി രാജശേഖരന്റെ മൃതദേഹം ആണ് ഇതെന്നന്ന് സുഹൃത്തുക്കൾ സ്ഥിരീകരിച്ചു. 

രാവിലെ മുതല്‍ തന്നെ കോസ്റ്റ് ഗാര്‍ഡും, എമര്‍ജന്‍സി സര്‍വീസ് സംഘവും കടലിനോട് ചേര്‍ന്ന മേഖലകളിലെല്ലാം ഹെലികോപ്റ്ററില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. അശ്വതിയുടെ ലാപ്ടോപ് ബാഗും മറ്റും ഉച്ചയോടെ  കണ്ടെത്തിയതായി സൂചന ഉണ്ടായിരുന്നു. മൃതദേഹം ലോക്കിൻസ്‌ടൗൺ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ പോസ്റ്റ്‌മോർട്ടം ഉൾപ്പടെ പൂർത്തീകരിക്കും. 

ബാംഗ്ലൂർ സ്വദേശിയായ അശ്വതി രാജശേഖരനെ കാണാനില്ലയിരുന്നു. അശ്വതി രാജശേഖരനെ 2026 ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് 2:30 ന് ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ (ഹേയ്‌സ്) അവരുടെ ഓഫീസിൽ ആണ് അവസാനമായി കണ്ടത്. തുടർന്ന് അവരുടെ ഫോൺ ലഭ്യമല്ലായിരുന്നു. അവർ ഹെയ്‌സ് ഡബ്ലിനിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്യുന്നു. 

ലെറ്റര്‍കെന്നിയിലേയ്ക്ക് ജോലി സംബന്ധമായ സ്ഥലംമാറ്റം അശ്വതിയ്ക്ക് ലഭിച്ചിരുന്നു. ഇന്ന് അവിടേയ്ക്ക് പോകേണ്ടതായിരുന്നു. ഡബ്ലിനിലെ ജോലി ചെയ്തിരുന്ന അശ്വതി ഇന്നലെ ഉച്ചവരെ ജോലിയില്‍ ഉണ്ടായിരുന്നു. 28-02-2026 ന് ലെറ്റർകെന്നിയിലേക്ക് താമസം മാറേണ്ടതായിരുന്നു. അതിനിടെയായിരുന്നു അവരെ കാണാതായതായി സുഹൃത്തുക്കൾ അറിയിച്ചത്. നിലവിൽ ചെറിവുഡിലാണ് താമസിക്കുന്നത്, തുടർന്ന് സുഹൃത്തുക്കൾ  പോലീസ് സഹായവും വിവിധ കൂട്ടായ്മകളിൽ തിരച്ചിൽ സഹായവും അഭ്യർത്ഥിച്ചിരുന്നു. 

അതിനിടെയാണ് മൃതദേഹം കണ്ടെത്തിയ വാർത്ത സുഹൃത്തുക്കൾ സ്ഥിരീരികരിക്കുന്നത്,  പ്രതീക്ഷകളും പ്രയത്‌നങ്ങളും വിഫലമാക്കി ഒടുവിൽ വീണ്ടും മലയാളികളെ നടുക്കി വീണ്ടും  മരണവാർത്ത എത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !