ബ്രേ: ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല യുവാവിനെ അയര്‍ലണ്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി, അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി മലയാളി സമൂഹം.
അയര്‍ലണ്ടില്‍ വിക്‌ലോ കൗണ്ടിയിലെ ബ്രേയിൽ താമസിക്കുന്ന അനീഷ് സോജൻ (35) നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂനെയിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് അനീഷ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ അനീഷിനെ ഫോണിൽ ബന്ധപ്പെടാൻ നാട്ടിലുള്ള വീട്ടുകാർ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് അയർലൻഡിലുള്ള സുഹൃത്തുക്കൾ വഴി അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ അയര്‍ലണ്ട് പോലീസിൽ (Garda) വിവരമറിയിക്കുകയായിരുന്നു.
ഗാർഡ എത്തി അനീഷ് താമസിച്ചിരുന്ന വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.