ഒന്നും രണ്ടുമല്ല.. 50 കോടി രൂപ!! ബിഗ് ടിക്കറ്റിലെ ഗ്രാന്‍ഡ് പ്രൈസ് ഇന്ത്യക്കാരന്

ദുബായിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യന്‍ പ്രവാസിക്ക് ഭാഗ്യം. ബിഗ് ടിക്കറ്റിന്റെ ഗ്രാന്‍ഡ് പ്രൈസിലെ പുതിയ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്കാരനായ ശാന്തനു ഷെട്ടിഗാര്‍ ആണ്. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ റീട്ടെയില്‍ മേഖലയില്‍ ജോലി ചെയ്യുന്ന ശാന്തനു ജനുവരി 20 നാണ് സമ്മാനര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. 305810 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ശാന്തനുവിനെ തേടി ഭാഗ്യമെത്തിയത്.



ബിഗ് ടിക്കറ്റ് റാഫിളില്‍ 20 മില്യണ്‍ ദിര്‍ഹമാണ് ശാന്തനുവിന് ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം 50 കോടി രൂപ! ഒരു സുഹൃത്തിനൊപ്പമാണ് ശാന്തനു ടിക്കറ്റ് വാങ്ങിയത്. അതിനാല്‍ രണ്ട് പേര്‍ക്കും 10 മില്യണ്‍ ദിര്‍ഹം വീതം (25 കോടി രൂപ വീതം) ലഭിക്കും. 2021 മുതല്‍ താന്‍ ബിഗ് ടിക്കറ്റ് റാഫിളുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് ശാന്തനു പറഞ്ഞു. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്ന് തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക സ്വദേശിയാണ് 33 കാരനായ ശാന്തനു. എട്ട് വര്‍ഷമായി ഒമാനില്‍ താമസിക്കുന്നു. സമ്മാന വിവരം ബിഗ് ടിക്കറ്റ് അധികൃതര്‍ വിളിച്ച് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല എന്നും ബിഗ് ടിക്കറ്റ് അധികൃതരോട് കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും തനിക്ക് ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചു എന്നത് വിശ്വസിക്കാനാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

''മിക്ക ആളുകളെയും പോലെ, എനിക്ക് ധാരാളം സ്പാം കോളുകള്‍ ലഭിക്കുന്നു. ഇന്ന് രാത്രി തത്സമയ നറുക്കെടുപ്പ് നടക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ എന്റെ പേര് പ്രഖ്യാപിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അത് യഥാര്‍ത്ഥമാണെന്നും ഞാന്‍ വിജയിച്ചുവെന്നും മനസിലാക്കിയപ്പോള്‍ ശരിക്കും നിശബ്ദനായി, പക്ഷേ ഞാന്‍ വളരെ സന്തോഷവാനാണ്,' ശാന്തനു പറഞ്ഞു.

ഒരുമിച്ച് ടിക്കറ്റ് വാങ്ങിയതിനാല്‍ സമ്മാനത്തുക സുഹൃത്തിനൊപ്പം പങ്കിടുമെന്നും ഈ വിജയം അപ്രതീക്ഷിതമായതിനാല്‍ അടുത്തതായി എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ ചിന്തിക്കാന്‍ കുറച്ച് സമയമെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ആകട്ടെ, മറ്റുള്ളവരെ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ താന്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കും എന്നും ശാന്തനു വ്യക്തമാക്കി.

20 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസിന് പുറമേ, ഫെബ്രുവരി 3 ലെ നറുക്കെടുപ്പില്‍ 1 മില്യണ്‍ ദിര്‍ഹത്തിന്റെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഇന്ത്യക്കാരായ ജെന്‍സി റൂബ, ദേശാന്‍ കുന്‍ഷു, സന്തോഷ് കുമാര്‍, ശ്രീലങ്കയില്‍ നിന്നുള്ള ദുലാന്‍ മയൂര, ബംഗ്ലാദേശില്‍ നിന്നുള്ള മുഹമ്മദ് അബു സയ്യിദ് എന്നിവരാണ് ഈ നറുക്കെടുപ്പിലെ വിജയികള്‍.

ഫെബ്രുവരിയില്‍ ഒരു ഭാഗ്യശാലിക്ക് 15 മില്യണ്‍ ദിര്‍ഹത്തിന്റെ ജാക്ക്‌പോട്ട് ബിഗ് ടിക്കറ്റ് അബുദാബി പ്രഖ്യാപിച്ചു. ഫെബ്രുവരിയിലെ ഈ സമ്മാനം മാര്‍ച്ച് 3 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പില്‍ നല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !