അയര്‍ലണ്ട് മലയാളി നേഴ്സ് ഷെറിന്‍ എബ്രഹാം (43) അപ്രതീക്ഷിതമായി വിടവാങ്ങി

റാന്നി: അയർലൻഡിൽ നിന്നും തുടർ ചികിത്സയ്ക്കായി നാട്ടിലെത്തിയ മലയാളി, അങ്ങാടി പുല്ലൂപ്രം കടയ്‌ക്കേത്ത് (മുരിക്കേത്ത്) സോനു തോമസിന്റെ ഭാര്യ ഷെറിന്‍ എബ്രഹാം (43) നിര്യാതയായി. 

ദിവസങ്ങള്‍ക്കു മുമ്പ് അയര്‍ലണ്ടില്‍ ജോലിക്കിടെയാണ് ഷെറിന് ശാരീരിക അസ്വസ്ഥത തോന്നുകയും തുടര്‍ന്ന് പരിശോധനയില്‍ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് കണ്ടെത്തുകയും ചികിത്സയ്ക്കായി നാട്ടിലേക്ക് പോവുകയുമായിരുന്നു. തുടർന്ന് ഇന്ന്‌ രാവിലെയായിരുന്നു അന്ത്യം.

ഏറെക്കാലം ദുബായില്‍ ജോലി ചെയ്ത ശേഷമാണ് ഷെറിന്‍ അയര്‍ലൻഡിൽ എത്തിയത്. കൗണ്ടി ഓഫലി എസ്‌കർ ആർ.ഐ നഴ്സിങ് ഹോമിൽ 2023 മുതൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു

ഷെറിൻ റാന്നി ഇട്ടിയപ്പാറ മധുരംകോട്ട് കുടുംബാംഗം ആണ്. രണ്ട് കുഞ്ഞുമക്കളെയും കുടുബത്തെയും കണ്ണീരിലാഴ്ത്തിയുള്ള അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് അയർലൻഡിലെയും നാട്ടിലെയും  മലയാളി സമൂഹവും കുടുംബവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !