കാറിന് തീ കൊളുത്തി ആത്മഹത്യ; ഗൃഹനാഥൻ മരിച്ചു, ഭാര്യക്കും മക്കൾക്കും പൊള്ളലേറ്റു

മാനന്തവാടി:  എരുമത്തെരുവിൽ കാറിന് തീ കൊളുത്തി ആത്മഹത്യ. കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീർ ആണ് മരിച്ചത്. 


വാഹനത്തിലുണ്ടായിരുന്ന സജീറിന്‍റെ ഭാര്യ, മൂന്ന് മക്കൾ എന്നിവരെ പൊള്ളലേറ്റ നിലയിൽ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ എരുമത്തെരുവിലെ ബാപ്പുവിന്‍റെ വീടിനു മുന്നിൽ വച്ചാണ് ഇദ്ദേഹം കാർ കത്തിച്ച് ആത്മഹത്യ ചെയ്തത്. തന്‍റെ മരണത്തിന് ഉത്തരവാദി മാനന്തവാടിയിലെ വ്യാപാരി ഇ.സി. ബാപ്പു ആണെന്ന് സമൂഹ മാധ്യമത്തിൽ വിഡിയോ ഇട്ടതിനു ശേഷമായിരുന്നു സജീർ കാറിനു തീ കൊളുത്തിയത്. തുടർന്ന് കാർ വ്യാപാരിയുടെ വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നു നാട്ടുകാർ പറയുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുണ്ടാകുമ്പോൾ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെൽപ്പ്‌ ലൈൻ: 1056, 0471-2552056 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !