ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ സംഘർഷം; ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്കും ഡ്രൈവർക്കും പരിക്ക്

ആലപ്പുഴ:കെഎസ്ആർടിസി ഡിപ്പോയിൽ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറും ഡ്രൈവറും തമ്മിൽ വാക്കേറ്റവും അടിപിടിയും. പരിക്കേറ്റ ഇരുവരെയും കൺട്രോൾ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ ഉച്ചയോടെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് അടച്ചിട്ടായിരുന്നു വാക്കേറ്റവും കയ്യാങ്കളിയും.

യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടർന്നു ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെട്ട ഡ്രൈവറെ അത് സംബന്ധമായി സംസാരിക്കാൻ വിളിച്ചുവരുത്തിയിരുന്നു. സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. താക്കോൽ കൂട്ടംകൊണ്ട് ഇടിയേറ്റ് ഡ്രൈവറുടെ ഇടതുകയ്യിൽ മുറിവേറ്റു.

ജനറൽ കൺട്രോളിങ് ഇൻസ്പെക്ടറുടെ മുഖത്ത് മർദനമേറ്റ പാടുകളുമുണ്ട്. കേസെടുത്തിട്ടില്ലെന്നു സൗത്ത് പൊലീസ് പറഞ്ഞു. സംഭവത്തിൽ കെഎസ്ആർടിസി യൂണിറ്റ് മേധാവി പൊലീസിനും, സിഎംഡിക്കും പരാതി നൽകിയിട്ടുണ്ട്. ഇതേത്തുടർന്നു വിജിലൻസ് അന്വേഷണത്തിനും തീരുമാനമായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !