ട്വന്റി 20 ലോകകപ്പ്;നെതർലൻഡ്സിന് 194 റൺസ് വിജയലക്ഷ്യം

ട്വന്റി 20 ലോകകപ്പ്;നെതർലൻഡ്സിന് 194 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്സിനെതിരേ 194 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. മുൻനിരയെ നെതർലൻഡ്സ് ബൗളർമാർ പ്രതിരോധത്തിലാക്കിയതോടെ ശിവം ദുബെയും ഹാർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 193 റൺസടിച്ചു.

അഞ്ചാം വിക്കറ്റിൽ 35 പന്തിൽ നിന്ന് 76 റൺസ് കൂട്ടിച്ചേർത്ത ശിവം ദുബെ - ഹാർദിക് കൂട്ടുകെട്ട് നിർണായകമായി. 31 പന്തിൽ നിന്ന് ആറ് സിക്‌സും നാല് ഫോറുമടക്കം 66 റൺസെടുത്ത ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 21 പന്തുകൾ നേരിട്ട ഹാർദിക് 30 റൺസെടുത്ത് ഇന്നിങ്‌സിന്റെ അവസാന പന്തിൽ പുറത്തായി. 56 റൺസ് വഴങ്ങിയെങ്കിലും മൂന്നു വിക്കറ്റെടുത്ത ലോഗൻ വാൻ ബീക്കാണ് നെതർലൻഡ്‌സിനായി തിളങ്ങിയത്. 19 റൺസ് മാത്രം വഴങ്ങിയ ആര്യൻ ദത്ത് രണ്ടു വിക്കറ്റെടുത്തു. നിലവിലെ ചാമ്പ്യൻമാരും ടി20-യിലെ ഒന്നാം നമ്പറുകാരുമായ ഇന്ത്യയുടെ ബാറ്റിങ് നിരയെ തുടക്കത്തിൽ അൽപം പ്രതിസന്ധിയിലാക്കാൻ നെതർലൻഡ്‌സിനായി. ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയുടെ (0) വിക്കറ്റോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ലോകകപ്പിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ലോക ഒന്നാം നമ്പർ ടി20 ബാറ്റർ ഡക്കായത് ഇന്ത്യയ്ക്ക് ക്ഷീണമായി. അഭിഷേകിന്റെ ഫോം ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. ലോകകപ്പിനുമുൻപ് അപാരഫോമിലായിരുന്ന അഭിഷേക് ഇവിടെ ഇപ്പോൾ മൂന്നു കളിയിലും പൂജ്യത്തിന് പുറത്തായിരിക്കുകയാണ്. അസുഖം ബാധിച്ചതിനാൽ ഒരു മത്സരം കളിച്ചതുമില്ല. പിന്നാലെ ഫോമിലുള്ള ഇഷാൻ കിഷന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഏഴു പന്തിൽ നേടാനാത് 18 റൺസ് മാത്രം. തുടർന്ന് തിലക് വർമയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ശ്രദ്ധയോടെ ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. എന്നാൽ ഒമ്പതാം ഓവറിൽ തിലകിനെ ലോഗൻ വാൻ ബീക് മടക്കി. 27 പന്തിൽ നിന്ന് 31 റൺസാണ് തിലകിന് നേടാനായത്. തുടർന്ന് സൂര്യയ്‌ക്കൊപ്പം ശിവം ദുബെ എത്തിയതോടെ ഇന്ത്യൻ ഇന്നിങ്‌സിന് ജീവൻവെച്ചു. നാലാം വിക്കറ്റിൽ 27 പന്തിൽ നിന്ന് ഈ സഖ്യം 41 റൺസ് ചേർത്തു. എന്നാൽ 28 പന്തിൽ നിന്ന് 34 റൺസെടുത്ത സൂര്യയെ പുറത്താക്കി കൈൽ ക്ലെയ്ൻ ഈ സഖ്യം പൊളിച്ചു. തുടർന്നായിരുന്നു ദുബെ - ഹാർദിക് സഖ്യം ക്രീസിലൊന്നിച്ചത്. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. അക്ഷർ പട്ടേലിനും കുൽദീപ് യാദവിനും പകരം വാഷിങ്ടൺ സുന്ദറും അർഷ്ദീപ് സിങ്ങും ടീമിലെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !