പ്രായം കണക്കിലെടുത്ത്, അദ്ദേഹത്തിന് ബുദ്ധിമുട്ടില്ലാതെ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിക്കാമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി മോദി പരിഹസിച്ചു. പ്രായം കണക്കിലെടുത്ത്, അദ്ദേഹത്തിന് ബുദ്ധിമുട്ടില്ലാതെ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിൽക്കാൻ നിരവധി യുവ അംഗങ്ങൾ സഭയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പ്രതിപക്ഷത്തിനിടയിൽ കടുത്ത പ്രതികരണങ്ങൾക്കിടയാക്കി.

കഴിഞ്ഞ ദിവസത്തെ വ്യാപക പ്രതിഷേധത്തിന് ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗം തുടങ്ങിയതിന് പിന്നാലെ ഇറങ്ങിപ്പോയി പ്രതിപക്ഷം.

പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയ സമയം മുതൽ മുദ്രാവാക്യം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കൂ എന്നാവശ്യപ്പെട്ട് കൊണ്ടാണ് ഇവർ മുദ്രാവാക്യം വിളിച്ചത്.

രാജ്യസഭയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണെന്ന് പറഞ്ഞു. കഴിഞ്ഞ വർഷങ്ങൾ രാജ്യത്തിന് അതിവേഗ വികസന ഘട്ടമായിരുന്നു. സമൂഹത്തിലും ജീവിതത്തിലും വന്ന മാറ്റങ്ങൾ രാജ്യം ശരിയായ ദിശയിലാണെന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !