മഞ്ചേശ്വരത്ത് മത്സരിക്കാൻ,കളം നിറഞ്ഞ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വനി..!

കാസർകോട് ; നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിക്കാൻ ഇത്തവണയും കെ. സുരേന്ദ്രൻ എത്തുമോ എന്ന ചർച്ച നിലനിൽക്കെ കളം നിറഞ്ഞ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വനി.

ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലങ്ങളിലൊന്നായ മഞ്ചേശ്വരത്തിനായി നേതാക്കൾ പിടിമുറുക്കുന്നതിനിടെയാണ് മുനവച്ച പ്രതികരണവുമായി അശ്വനി രംഗത്തെത്തിയത്. ഇതോടെ ബിജെപിയിൽ ചർച്ച കൊഴുക്കുകയാണ്. 2016ൽ 89 വോട്ടിനാണ് മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്. 2021ൽ 745 വോട്ടിനും നഷ്ടമായി.2011 മുതൽ മൂന്നു തവണ കെ. സുരേന്ദ്രൻ മത്സരിച്ച് തോറ്റ മണ്ഡലമാണ് മഞ്ചേശ്വരം.
നേരിയ വോട്ടുകൾക്കായിരുന്നു തോൽവി. തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായത് നിയമസഭാ തിരഞ്ഞെടുപ്പിലും സാധിക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി. അങ്ങനെ സംഭവിച്ചാൽ മഞ്ചേശ്വരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ജയിക്കാൻ സാധിക്കുമെന്ന് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഈ മണ്ഡലത്തിനുവേണ്ടി പിടിവലി ഉറപ്പാണ്.അശ്വനിയുടെ കുറിപ്പിന്റെ ലക്ഷ്യമെന്ത് ? ഇതിനിടെയാണ് പ്രവർത്തകർക്കിടയിൽ പുതിയ ചർച്ചയ്ക്ക് വഴിതുറന്ന് അശ്വനി ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. 

കന്നടയിൽ എഴുതിയ കുറിപ്പിൽ ഇങ്ങനെയാണ് പറയുന്നത്: ‘‘സ്ത്രീയുടെ വളർച്ച കാണാൻ ശത്രുക്കൾ ആഗ്രഹിക്കുന്നില്ല. അവൾ പറക്കാൻ ശ്രമിക്കുന്നതിനെ തടയും. അവളുടെ നേട്ടങ്ങൾ അവരെ വേദനിപ്പിക്കും. അവളുടെ ആത്മവിശ്വാസം തീയെന്നപോലെ അവരെ എരിച്ചു കളയും’’.ഈ പോസ്റ്റിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും സ്ത്രീകളുടെ ശാക്തീകരണത്തെ ഉദ്ദേശിച്ചിട്ടതാണെന്നും അശ്വനി പ്രതികരിച്ചു. മുൻപും ഇത്തരം പോസ്റ്റുകളിടാറുണ്ട്.

എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടായിരിക്കാം ആളുകൾ ഇതിന് മറ്റു പല വ്യാഖ്യാനങ്ങളും നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആര് എവിടെ മത്സരിക്കണമെന്നൊക്കെ തീരുമാനിക്കുന്നത് സംസ്ഥാന നേതൃത്വമാണ്. മത്സരിക്കാൻ ആവശ്യപ്പെട്ടാൽ എവിടെയായാലും മത്സരിക്കുമെന്നും അശ്വനി പറഞ്ഞു. 

80000 പേരാണ് ഫെയ്സ് ബുക്കിൽ അശ്വനിയെ ഫോളോ ചെയ്യുന്നത്. അശ്വനിയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധിപേരാണ് എത്തിയത്. മഞ്ചേശ്വരത്തേക്ക് പല പ്രമുഖരും കണ്ണുവയ്ക്കുന്നതിനാൽ അശ്വനി തഴയപ്പെടാൻ സാധ്യതയുണ്ടെന്ന അനുമാനവും പിന്തുണയ്ക്കുന്ന പ്രവർത്തകർ പങ്കുവയ്ക്കുന്നു.

കേന്ദ്രവുമായി അടുത്ത ബന്ധം 2020 മുതൽ 2025 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെംബർ ആയിരുന്ന അശ്വനി ബിജെപി ജില്ലാ പ്രസിഡന്റാകുന്നത് 2025 ജനുവരിയിലാണ്. മഹിളാ മോർച്ച ദേശീയ എക്സിക്യൂട്ടീവ് മെംബറായ അശ്വനി പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പോകാറുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. കർണാടകയിൽ ജനിച്ചു വളർന്ന അശ്വനി വിവാഹ ശേഷമാണ് ഭർത്താവിനൊപ്പം മഞ്ചേശ്വരത്ത് താമസമാക്കിയത്.

വോട്ടു കൂട്ടിയ അശ്വനി 2024-ൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച അശ്വനി മൂന്നാം സ്ഥാനത്തായെങ്കിലും ആദ്യമായി പാർട്ടിയുടെ മൊത്തം വോട്ടുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. കാസർകോട് ലോക്‌സഭയിൽ ബിജെപിയുടെ വോട്ട് വിഹിതം 2014-ൽ കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ 17.74% ആയിരുന്നു. 

2019-ൽ രവീശ തന്ത്രി കുണ്ടാർ മത്സരിച്ചപ്പോൾ 16.13% ആയി കുറഞ്ഞു. 2024-ൽ അശ്വനി മത്സരിച്ചപ്പോൾ 19.73% ആയി ഉയർന്നു. എന്നാൽ നേട്ടങ്ങളിൽ ഭൂരിഭാഗവും ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നല്ല, മറിച്ച് ഇടതു ശക്തികേന്ദ്രങ്ങളായ കല്ല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്. അതേ സമയം, 2019നെ അപേക്ഷിച്ച് 2024ൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപിക്ക് 75 വോട്ടുകളുടെ കുറവാണുണ്ടായത്. ∙ ആശയക്കുഴപ്പമുണ്ടാക്കരുത്: കെ. സുരേന്ദ്രൻ

ഇതിനിടെ, തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് കെ. സുരേന്ദ്രൻ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ‌‘കഴിഞ്ഞ കുറച്ചുദിവസമായി മാധ്യമങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുപാട് അഭ്യൂഹങ്ങൾ പടരുന്നത് ശ്രദ്ധയിൽപ്പെട്ടു. 

ആദ്യം തൃശൂർ, പിന്നെ പാലക്കാട് ഒടുവിൽ വട്ടിയൂർക്കാവ്. ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് ആരോടും ഈ നിമിഷം വരെ ആവശ്യപ്പെട്ടിട്ടില്ല. ഒരുപാട് തിരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടുണ്ട്. കപ്പിനും ചുണ്ടിനുമിടയിൽ തോറ്റിട്ടുമുണ്ട‌്. മൽസരിച്ചതെല്ലാം പാർട്ടി ആവശ്യപ്പെട്ട സ്ഥലങ്ങളിൽ. ദയവായി എന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച് ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് തൽപ്പര കക്ഷികളോട് അഭ്യർഥിക്കുന്നു.’ എന്നായിരുന്നു കുറിപ്പ്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !