നാടിന് ആവേശവും പുതുമയും സമ്മാനിച്ച കാർണിവൽ വെള്ളികുളത്തിന് വേറിട്ട അനുഭവമായി.

വെള്ളികുളം:കാർണിവൽ ആഘോഷം വെള്ളികുളം നാടിന് ആവേശവും പുതുമ നിറഞ്ഞ അനുഭവവുമായി മാറി.പാലാ രൂപതയിൽ ആദ്യമായിട്ടാണ് ഒരു ഇടവക കാർണിവൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

വെള്ളികുളത്തെ നാനാ ജാതി മതസ്ഥരെ ഒരുമിച്ചു കൂട്ടിയും വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയുമാണ് കാർണിവൽ നടത്തപ്പെട്ടത്.ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് കാർണിവൽ പുതുമ നിറഞ്ഞ പരിപാടികളും ജനപങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി.വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.സെബാസ്റ്റ്യൻ എം.എൽ.എ. കാർണിവൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി.തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക എം.എസ്. വേലംകുന്നേൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ കുട്ടപ്പൻ കാവുംപുറത്ത് ,തീക്കോയി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്വപ്ന വർഗീസ് തോട്ടത്തിൽ, തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സണ്ണി കണിയാംകണ്ടത്തിൽ, ജിബിൻ ചിറ്റേത്ത് ,സോളി സണ്ണി മണ്ണാറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.സന്യാസ സമർപ്പണ ജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ ലിൻ്റാ മരിയ വട്ടയ്ക്കാട്ട് സി .എം.സി.,ഐഡിയ സ്റ്റാർ സിംഗർ താരം റോബിൻറോയി ഇരുവേലി കുന്നേൽ തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചു.

സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ നെടും കല്ലുങ്കൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ബൈബിൾ പകർത്തി എഴുതിയവർ,ലോഗോസ് ക്വിസ് മത്സര വിജയികൾ, മികച്ച അൾത്താര ബാലകനുള്ള അവാർഡ്, മികച്ച യുവജന പ്രവർത്തക, യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് തുടങ്ങിയവരെ സമ്മേളനത്തിൽ ആദരിച്ചുഇടവകയിലെ വിവിധ കൂട്ടായ്മ വാർഡുകളിൽ നിന്നും തയ്യാറാക്കിയ നാടൻ പലഹാരങ്ങൾ, പാനീയങ്ങൾ, ഐസ്ക്രീം, വിവിധതരം ഭക്ഷ്യവസ്തുക്കൾ കാർണിവൽ പരിപാടിക്ക് മാറ്റ് കൂട്ടി..

ഇതൊടനുബന്ധിച്ച് ഭക്ഷ്യവിഭവങ്ങളുടെ വിവിധ സ്റ്റാളുകൾ, വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഗാനമേള, സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് തുടങ്ങിയവ നടത്തപ്പെട്ടു.ചാക്കോച്ചൻ കാലാപറമ്പിൽ, ഷാജി ചൂണ്ടിയാനിപ്പുറത്ത്, ബിജു പുന്നത്താനത്ത്,സിസ്റ്റർ ജീ സാ അടയ്ക്കപ്പാറ സി.എം.സി. ജസി ഷാജി ഇഞ്ചയിൽ, സിമി ബിപി ഇളംതുരുത്തിയിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !