അമേരിക്കയിലും പ്രതിസന്ധിസൃഷ്ടിച്ച് കാലാവസ്ഥ,നഗരങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിൽ

യുഎസ് ;മുൻവർഷങ്ങളിൽ കാണാത്തത്ര തണുപ്പിലൂടെയാണ് യുഎസ് കടന്നുപോകുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച ഫേൺ ശീതകൊടുങ്കാറ്റ് മൂലം നഗരങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. നിരവധി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 23 സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.ജനസംഖ്യയിലെ പകുതിയിലധികം പേരെ അതിശൈത്യം ബാധിച്ചിട്ടുണ്ട്. പ്രധാന റോഡുകളെല്ലാം ഐസ് മൂടിയിരിക്കുകയാണ്. മെക്സിക്കോയിൽ ഒരു അടിക്ക് മുകളിലാണ് മഞ്ഞുവീഴ്ച.
വടക്കൻ സംസ്ഥാനങ്ങളായ ന്യൂയോർക്ക്, ന്യൂജഴ്സി, പെൻസിൽവാനിയ, മസാച്യൂസെറ്റ്സ് എന്നിവിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കൊടുംതണുപ്പിൽ നിരവധി വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഏകദേശം 10 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതി മുടങ്ങി. ജനുവരി 22ന് കലിഫോർണിയയുടെയും പടിഞ്ഞാറൻ മെക്സിക്കോയുടെയും തീരത്ത് അസാധാരണമായി ഫേൺ ശൈത്യകൊടുങ്കാറ്റ് രൂപപ്പെടുകയായിരുന്നു.
ഇതിനുപിന്നാലെ കനത്ത മഞ്ഞുവീഴ്ചയുണ്ടാവുകയും തെക്കേ അമേരിക്കയിലേക്ക് കൂടി വ്യാപിക്കുകയുമായിരുന്നു. മഞ്ഞ് ഉരുകാൻ കാലതാമസമെടുക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. വാഹനയാത്രകൾ കുറയ്ക്കുകയും വീടുകളിൽ തുടരണമെന്നും ന്യൂജഴ്സി ഗവർണർ മുന്നറിയിപ്പ് നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !