യുകെ ;ചികിത്സാ പിഴവിനെ തുടർന്ന് യുകെയിൽ മലയാളി നഴ്സിന് 12 മാസം ജോലിയിൽ നിന്ന് സസ്പെൻഷൻ.
നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) നടത്തിയ അന്വേഷണത്തിലാണ് നഴ്സിനെതിരെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും രോഗികളുടെ പരിചരണത്തിൽ അശ്രദ്ധ കാണിച്ചതുമാണ് നടപടിക്ക് കാരണമായത്. കഴിഞ്ഞ വർഷം നടന്ന ഒരു ചികിത്സാ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണം ആരംഭിച്ചത്.രോഗികൾക്ക് നൽകേണ്ട മരുന്നിന്റെ അളവിൽ തെറ്റുപറ്റിയതായും കൃത്യസമയത്ത് മരുന്ന് നൽകുന്നതിൽ പരാജയപ്പെട്ടതായും കണ്ടെത്തി.രോഗികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ കൃത്യമായി 'പേഷ്യന്റ് നോട്ടിസിൽ' രേഖപ്പെടുത്തുന്നതിലും നഴ്സ് വീഴ്ച വരുത്തി. അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട ക്ലിനിക്കൽ പ്രോട്ടോക്കോളുകൾ ലംഘിച്ചു.നഴ്സിങ് തൊഴിലിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന രീതിയിലുള്ള വീഴ്ചകളാണ് നഴ്‌സിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ട്രിബ്യൂനൽ വിലയിരുത്തി.
രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതിൽ പരാജയപ്പെട്ടത് ഗുരുതരമായ പ്രഫഷനൽ മിസ്‌കണ്ടക്ട് (Professional Misconduct) ആയി കോടതി കണക്കാക്കി. ഈ സാഹചര്യത്തിൽ ഇവരെ 12 മാസത്തേക്ക് സസ്പെൻഡ് ചെയ്തു.സസ്പെൻഷൻ കാലാവധി അവസാനിച്ചതിന് ശേഷം നഴ്‌സിന് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കും.
എന്നാൽ, അതിനുമുമ്പായി മതിയായ ക്ലിനിക്കൽ പരിശീലനം (Refresher training) പൂർത്തിയാക്കുകയും തന്റെ പിഴവുകൾ തിരുത്തിയെന്നും എൻഎംസി പാനലിനെ ബോധ്യപ്പെടുത്തണം. എൻഎംസിയുടെ ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ നഴ്‌സിന് അവകാശമുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.