പീഡിപ്പിച്ചെന്ന് വ്യാജ പരാതി,അഞ്ചുവർഷത്തെ തടവുശിക്ഷ റദ്ധാക്കി കോടതി

ചെന്നൈ: ലൈംഗികമായി പീഡിപ്പിച്ചതായി മകൾ നൽകിയ പരാതി കള്ളമെന്നു വ്യക്തമായതിനെത്തുടർന്ന് 48-കാരന് വിധിച്ച അഞ്ചുവർഷത്തെ തടവുശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

അമ്മയുടെ പ്രേരണയാലാണ് താൻ അച്ഛനെതിരേ പരാതി നൽകിയതെന്ന് 13-കാരി തുറന്നുപറയുകയായിരുന്നു. സ്വന്തം ഭർത്താവിനെതിരേ മകളെക്കൊണ്ട് കള്ളം പറയിപ്പിച്ച് പോലീസിൽ പരാതി നൽകിയ അമ്മയുടെ നടപടിയെ കോടതി നിശിതമായി വിമർശിച്ചു.പുതുച്ചേരിയിലാണ് സംഭവം. അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 13-കാരി പരാതി നൽകുകയായിരുന്നു.
തുടർന്ന് പുതുച്ചേരി കോടതി 2023-ൽ അച്ഛന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. എന്നാൽ, ശിക്ഷ അനുഭവിക്കവേ, താൻ നിരപരാധിയാണെന്നു വ്യക്തമാക്കി ഇയാൾ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഭാര്യയുമായി വിവാഹംമോചനം തേടി ഇയാൾ കേസ് ഫയൽ ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ ഭർത്താവിനോട് പ്രതികാരം ചെയ്യാനാണ് മകളെ ഉപയോഗിച്ച് അമ്മ പീഡനകഥ കെട്ടിച്ചമച്ചതെന്നു കോടതിക്കു ബോധ്യപ്പെടുകയായിരുന്നു. ഇരുഭാഗത്തിന്റേയും വാദം കേട്ടശേഷമാണ് കോടതി തടവുശിക്ഷ റദ്ദാക്കാൻ ഉത്തരവിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !