തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 4 മണിക്കാണ് പരിപാടി നടക്കുക.ഇതിനോട് അനുബന്ധിച്ച് തുറമുഖത്ത് നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമിച്ച പുതിയ പോർട്ട് റോഡിൻ്റെയും ഉദ്ഘാടനവും നടക്കും.ഏതാണ്ട് 10,000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിൻ്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരുമെന്നാണ് റിപ്പോർട്ടുകള്‍.ബെർത്ത് നിലവിലുള്ള 800 മീറ്ററിൽ നിന്ന് 2000 മീറ്റർ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടർ 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്റർ ആയി വികസിപ്പിക്കും. ഇതിന് പുറമെ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രണ്ടാം ഘട്ട ഉദ്‌ഘാടനവും കഴിയുമ്പോള്‍ കൂറ്റന്‍ കപ്പലുകള്‍ക്ക് ഒരേസമയം വന്നു ചരക്ക് ഇറക്കാന്‍ സാധിക്കും. കൂടാതെ നിലവിലുള്ള 2.96 കിലോമീറ്റര്‍ ബ്രേക്ക് വാട്ടര്‍ 920 മീറ്റര്‍ കൂടി വർധിപ്പിച്ച് 3900ല്‍ പരം മീറ്ററാക്കി മാറ്റും. പുതിയ കരാര്‍ അനുസരിച്ച് രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ 2028ഓടു കൂടി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ആഢംബര കപ്പലുകളും വിഴിഞ്ഞത്തേക്ക് അടുക്കും. നിലവില്‍ മദര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ എകദേശം 690ഓളം കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 15 ലക്ഷത്തോളം ടിഇയു കണ്ടെയ്‌നറുകളും കൈകാര്യം ചെയ്‌തു.വിഴിഞ്ഞം രാജ്യാന്തര തുറമുഖം.
കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് അറബിക്കടലില്‍ നിർമിച്ച തുറമുഖമാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം. അന്താരാഷ്ട്ര തുറമുഖത്തിന് വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിച്ച തുറമുഖമാണിത്. അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമീപ്യം തീരത്തുനിന്നും ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴം തുടങ്ങിയവയെല്ലാം നിർദ്ദിഷ്‌ട തുറമുഖത്തിൻ്റെ സവിശേഷതകളാണ്.
കേരളത്തിൻ്റെ സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാനിടയുള്ള പദ്ധതിയാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം. പദ്ധതി നടപ്പിലായാൽ ഭാരതത്തിലെ മറ്റ് വൻ തുറമുഖങ്ങളിലെ വർധിച്ചുവരുന്ന തിരക്ക് ഗണ്യമായ രീതിയിൽ കുറക്കാനാകുമെന്ന് കരുതപ്പെടുന്നു. വിഴിഞ്ഞത്ത് നിന്നും 10 നോട്ടിക്കല്‍ അകലെ അന്താരാഷ്ട്ര കപ്പൽപ്പാത കടന്നുപോകുന്നു. രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്പ്മെൻ്റ് പോർട്ടാണ് വിഴിഞ്ഞം.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.