കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റ്

തിരുവനന്തപുരം; കേന്ദ്രസര്‍ക്കാരിനെ പതിവു പോലെ രൂക്ഷമായി വിമര്‍ശിച്ചാണ് കെ.എന്‍.ബാലഗോപാല്‍ ഇക്കുറിയും ബജറ്റ് അവതരിപ്പിച്ചത്.

ഗ്രാന്‍ഡ് വെട്ടിക്കുറച്ചും വായ്പാപരിധി ഉള്‍പ്പെടെ വെട്ടിക്കുറിച്ചും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന പാരമ്യത്തില്‍ എത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. രാജ്യത്ത് വോട്ട് ചോരിക്കൊപ്പം നോട്ട് ചോരിയും നടക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

കേരളം കടം കയറി മുടിഞ്ഞുവെന്ന പ്രചാരണം ഇപ്പോള്‍ ആരും ഏറ്റെടുക്കുന്നില്ല.കേന്ദ്രം വരിഞ്ഞുമുറുക്കിയിട്ടും കേരളം എങ്ങനെ പിടിച്ചുനിന്നുവെന്നത് പരമരഹസ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ഇടതുസര്‍ക്കാരിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തുടക്കത്തിലേ കണക്കു കൂട്ടിയിരുന്നു. അരിയാഹാരം കഴിക്കുന്നതു കൊണ്ട് ആ അപകടം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ ചെലവുകള്‍ ക്രമീകരിച്ചും തനതുവരുമാനം വര്‍ധിപ്പിച്ചും പ്രതിരോധക്കോട്ട കെട്ടുകയാണ് ചെയ്തത്. 

അഞ്ചു വര്‍ഷത്തിനുള്ളില്‍ 1,27,747 കോടി രൂപയുടെ അധികവരുമാനം തനതുനികുതി വരുമാനത്തിന്റെ കാര്യത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നികുതിയേതര വരുമാനം 24,898 കോടി രൂപയോളം അധികമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ചെലവു കൂടും എന്ന് അറിഞ്ഞുകൊണ്ടു തന്നെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് ഇരുട്ടടിയാണ്. കത്തു കിട്ടി തൊട്ടടുത്ത ദിവസം ഡല്‍ഹിയിലെത്തി നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാന്‍ തയാറായില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !