തിരുവനന്തപുരം; കേന്ദ്രസര്‍ക്കാരിനെ പതിവു പോലെ രൂക്ഷമായി വിമര്‍ശിച്ചാണ് കെ.എന്‍.ബാലഗോപാല്‍ ഇക്കുറിയും ബജറ്റ് അവതരിപ്പിച്ചത്.
ഗ്രാന്‍ഡ് വെട്ടിക്കുറച്ചും വായ്പാപരിധി ഉള്‍പ്പെടെ വെട്ടിക്കുറിച്ചും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന പാരമ്യത്തില്‍ എത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. രാജ്യത്ത് വോട്ട് ചോരിക്കൊപ്പം നോട്ട് ചോരിയും നടക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.കേരളം കടം കയറി മുടിഞ്ഞുവെന്ന പ്രചാരണം ഇപ്പോള്‍ ആരും ഏറ്റെടുക്കുന്നില്ല.കേന്ദ്രം വരിഞ്ഞുമുറുക്കിയിട്ടും കേരളം എങ്ങനെ പിടിച്ചുനിന്നുവെന്നത് പരമരഹസ്യമാണെന്ന് ധനമന്ത്രി പറഞ്ഞു. ഇടതുസര്‍ക്കാരിനെ ധനപരമായി ഒതുക്കാനുള്ള ശ്രമം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തുടക്കത്തിലേ കണക്കു കൂട്ടിയിരുന്നു. അരിയാഹാരം കഴിക്കുന്നതു കൊണ്ട് ആ അപകടം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. സര്‍ക്കാരിന്റെ ചെലവുകള്‍ ക്രമീകരിച്ചും തനതുവരുമാനം വര്‍ധിപ്പിച്ചും പ്രതിരോധക്കോട്ട കെട്ടുകയാണ് ചെയ്തത്.
അഞ്ചു വര്‍ഷത്തിനുള്ളില്‍ 1,27,747 കോടി രൂപയുടെ അധികവരുമാനം തനതുനികുതി വരുമാനത്തിന്റെ കാര്യത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നികുതിയേതര വരുമാനം 24,898 കോടി രൂപയോളം അധികമായി പിരിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ചെലവു കൂടും എന്ന് അറിഞ്ഞുകൊണ്ടു തന്നെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് ഇരുട്ടടിയാണ്. കത്തു കിട്ടി തൊട്ടടുത്ത ദിവസം ഡല്‍ഹിയിലെത്തി നടപടി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ചെവിക്കൊള്ളാന്‍ തയാറായില്ല.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.