മുംബൈ: മഹാരാഷ്ട്രയിൽ 29 മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു.
2869 വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ 531 ഇടത്ത് ബിജെപി മുന്നിട്ട് നിൽക്കുന്നു. 158 ഇടത്ത് ശിവസേന ഷിന്ദെ വിഭാഗവും 144 ഇടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. എൻസിപി എപി 85 ഇടങ്ങളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 80 ഇടങ്ങളിലും എഐഎംഐഎം 25 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോർപ്പറേഷനിൽ ഇഞ്ചോടിഞ്ച് മത്സരമാണ്.താക്കറെ സഹോദരന്മാർ ഒന്നിച്ചതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് മുംബൈ കോർപ്പറേഷനിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം കാഴ്ചവെക്കുന്നത്. 227 വാർഡുകളിലേക്കാണ് മത്സരം നടന്നത്. ബിജെപി 46 ഇടങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോൾ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 33 ഇടങ്ങളിലും മുന്നേറുന്നുണ്ട്. ശിവസേന ഷിന്ദെ വിഭാഗം 17 സീറ്റുകളിലും കോൺഗ്രസ് അഞ്ച് ഇടങ്ങളിലും മുന്നിട്ട് നിൽക്കുന്നുണ്ട്.നാല് വർഷം വൈകി ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് മുംബൈ കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 74400 കോടി രൂപയിലധികമാണ് മുംബൈ കോർപ്പറേഷനിലെ വാർഷിക ബജറ്റ്. 227 സീറ്റുകളിലേക്കായി 1700 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കനത്ത സുരക്ഷയാണ് മുംബൈയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
താണെ കോർപ്പറേഷനിൽ ശിവസേന ഷിന്ദെ വിഭാഗം 20 ഇടങ്ങളിലും ബിജെപി 15 ഇടങ്ങളിലും മുന്നേറുന്നുണ്ട്. രണ്ടിടങ്ങളിൽ കോൺഗ്രസ് ആണ്. നവി മുംബൈയിൽ ബിജെപി 27 ഇടങ്ങളിലും ശിവസേന ഷിന്ദെ വിഭാഗം 27 ഇടങ്ങളിലും മുന്നേറുന്നുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേന ഒരിടത്തും മുന്നേറുന്നുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.