കാസർകോട് ; ധൻരാജിനെ കൊലപ്പെടുത്തിയതു സിപിഎം ആണോ എന്ന് സംശയമുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
കൊലപാതകത്തിനു ശേഷം രക്തസാക്ഷി ഫണ്ടും മുക്കി. വിഷയത്തിൽ പ്രതിഷേധിച്ചവരെ ആക്രമിച്ചു. ഇതേ നിലപാട് തുടർന്നാൽ പയ്യന്നൂരിൽ ചെറുത്തുനിൽപ്പുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.കള്ളന്മാരെയും കൊള്ളക്കാരെയും സംരക്ഷിക്കുന്ന പാർട്ടിയാണ് സിപിഎം.അവർക്കെതിരെ ശബ്‌ദിക്കുന്നവരെ പുറത്താക്കുകയാണ്. ബംഗാളിലെ അവസ്ഥ കേരളത്തിലും സിപിഎമ്മിന് ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം സുരേന്ദ്രൻ തള്ളിയില്ല. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളുടെ ഏകോപന ചുമതലയാണ് പാർട്ടി തനിക്ക് നൽകിയിട്ടുള്ളത്.ഇപ്പോൾ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒന്നും പറയുന്നില്ല. വരും ദിവസങ്ങളിൽ അക്കാര്യം വ്യക്തമാകും. മഞ്ചേശ്വരത്തും കാസർകോടും ഉറച്ച വിജയ പ്രതീക്ഷയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.ധൻരാജിനെ കൊലപ്പെടുത്തിയതു സിപിഎം ആണോ എന്ന് സംശയമുണ്ടെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
0
തിങ്കളാഴ്ച, ജനുവരി 26, 2026








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.