ടെഹ്റാൻ; ഇറാനെതിരെ ശക്തമായ നീക്കത്തിന് താനും യുഎസ് സൈന്യവും തയാറെടുക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 പിന്നിട്ടതോടെയാണ് ശക്തമായ താക്കീതുമായി ട്രംപ് രംഗത്തെത്തിയത്. ഇറാനിലെ സൈനിക നടപടി ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുമായി ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതിനിടെ ഇറാനിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നതിന് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സഹായം തേടുമെന്ന് ട്രംപ് പറഞ്ഞു.പ്രക്ഷോഭങ്ങൾക്കിടെ ഇറാൻ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു.അതേസമയം ഇറാനിയൻ സുരക്ഷാ സേന ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന ആഹ്വാനവുമായി റെസ പഹ്‌ലവി രംഗത്തെത്തി. സുരക്ഷാ സേനയ്ക്കു പുറമെ സർക്കാർ ജീവനക്കാരും പ്രതിഷേധക്കാർക്കൊപ്പം അണിനിരക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ‘‘സുരക്ഷാ സേനകളിലെ അംഗങ്ങൾക്കും സർക്കാർ ജീവനക്കാർക്കു മുന്നിൽ ഒരു വഴിയുണ്ട്. ജനങ്ങൾക്കൊപ്പം അണിനിരക്കുക.അല്ലെങ്കിൽ കൊലപാതകികളുമായി കൂട്ടുകൂടുക’’ – റെസ പഹ്‌ലവി സമൂഹമാധ്യമത്തിൽ കുറിച്ചു.അതേസമയം സൈനിക നടപടി ഉണ്ടായാൽ യുഎസ് സൈനികരെയും ഇസ്രയേലിനെയും ലക്ഷ്യം വയ്ക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.
ഇറാൻ ആക്രമിക്കപ്പെട്ടാൽ, യുഎസിന്റെ എല്ലാ സൈനിക കേന്ദ്രങ്ങളും, യുദ്ധ കപ്പലുകളും ആയിരിക്കും ആദ്യം ആക്രമിക്കുകയെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിനെതിരായ പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ രാജ്യത്തുടനീളം 10,600 ൽ അധികം ആളുകളാണ് അറസ്റ്റിലായതെന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി അറിയിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.