ഏഴ് ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച യുവതി മുട്ടം പോലീസിന്റെ പിടിയിൽ

മുട്ടം: ഏഴ് ലക്ഷം രൂപയുടെ സ്വർണ്ണം മോഷ്ടിച്ച പ്രതി പിടിയിൽ.പത്തനംതിട്ട പ്രക്കാനം സ്വദേശി സുജാത (42) ആണ് മുട്ടം പോലിസിന്റെ പിടിയിലായത്. മുട്ടം സ്വദേശി കുളങ്ങരയിൽ വീട്ടിൽ രാജേഷിന്റെ വീട്ടിൽ നിന്നുമാണ് മോഷണം നടത്തിയത്.

ഡിസംബർ മാസം ഇരുപത്തി അഞ്ചാം തീയതിയാണ് മോഷണം നടന്നത്.    വീട്ടുജോലിക്ക് എത്തിയതായിരുന്നു സുജാത. കഴിഞ്ഞ ഏതാനും നാളുകളായി മുട്ടം തോട്ടുംകരയിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു ഇവർ.

വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ കുറച്ച് സുജാതയുടെ താമസസ്ഥലത്ത് നിന്നും കണ്ടെടുത്തു.

മുട്ടം പോലീസ് സബ് ഇൻസ്പെക്ടർമാരായ  റോയ് എൻ.എസ്, സാന്റിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ ഗഫൂർ, സിവിൽ പോലീസ് ഓഫീസർ പോലീസ് ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള  അന്വേഷണം സംഘമാണ് പ്രതിയെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !