കൊല്ലം: കൊട്ടിയത്ത് പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ ട്രാൻസിറ്റ് ഹോമിൽ സംഘർഷം.
സംഭവത്തിൽ വിദേശികളും വിചാരണ തടവുകാരുമായ നാലുപേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നൈജീരിയൻ സ്വദേശികളായ ഒകോങ്ക്വോ ഇമ്മാനുവേൽ, ഒനിയെക്കാ മൈക്കിൾ, മാത്യു എമയ്ക്ക, ഗാന സ്വദേശി വിക്ടോറിയ ഡിസാബ എന്നിവർക്കെതിരെയാണ് നടപടി.പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുവന്ന നൈജീരിയൻ സ്വദേശിയെ ട്രാൻസിറ്റ് ഹോമിൽ താമസിപ്പിക്കാത്തതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. കുറ്റകൃത്യങ്ങളിൽ പെട്ട് തടവുശിക്ഷാ കാലാവധി തീർന്ന ശേഷം വിദേശത്തേക്ക് മടങ്ങാനിരിക്കുന്നവരെയും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും പാർപ്പിക്കാനുള്ള കേന്ദ്രമാണ് ഇത്.ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ യായിരുന്നു സംഭവം, നൈജീരിയൻ സ്വദേശി സോളമനെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് കൊട്ടിയം ട്രാൻസിറ്റ് ഹോമിലെത്തിച്ചു. എന്നാൽ, അന്തേവാസികളുടെ എണ്ണം പരിധി കഴിഞ്ഞതിനാൽ ഇയ്യാളെ താമസിപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ രേഖാമൂലം ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചു, ഇയ്യാളെ തിരിച്ചയക്കുകയായിരുന്നു . 20 പേർക്ക് മാത്രം താമസ സൗകര്യമുള്ള ഈ കേന്ദ്രത്തിൽ ഇപ്പോൾ 44 പൗരന്മാർ അന്തേവാസികളായി കഴിയുന്നത്.
ഇതിനെ തുടർന്ന് ട്രാൻസിറ്റ് ഹോമിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശികൾ പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധത്തിനിടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിക്കുകയും, ഓഫീസിലെ രേഖകൾ തട്ടിത്തെറിപ്പിക്കുകയും, ഗേറ്റ് കീപ്പറുടെ കൈയിൽ നിന്നു താക്കോൽ തട്ടിയെടുക്കാൻ ശ്രമിക്കുകയും, കേന്ദ്രത്തിലെ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ ഏകദേശം 10,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും അധികൃതർ അറിയിച്ചു. വിചാരണ തടവുകാരരായതിനാൽ, കോടതിയിൽ നിന്നും അനുമതി ലഭിച്ച ശേഷംആണ്. 4 പേരെ കൊട്ടിയം SHO പ്രദീപിന്റെ നേതൃത്വത്തിൽ കൊട്ടിയം എസ് ഐ നിതിൻ നളൻ, വിഷ്ണു തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്തത്








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.