കണ്ണൂർ; ജില്ലാ പഞ്ചായത്ത് സ്മൈൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു പഠന പിന്തുണാസഹായികൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ പ്രകാശനം ചെയ്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്ന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഡിഡിഇ ഷൈനി ഡി, ഡയറ്റ് പ്രിൻസിപ്പാൾ ഡോ.കെ വിനോദ് കുമാർ, സമഗ്ര ശിക്ഷ ഡി പി സി ഇ സി വിനോദ് , സ്മൈൽ കോർഡിനേറ്റർമാരായ കെ ബീന, ഡോ.എസ് കെ ജയദേവൻ എന്നിവർ പങ്കെടുത്തു. ഡയറ്റിൻ്റെയും സമഗ്ര ശിക്ഷ കേരളത്തിൻ്റെയും നേതൃത്വത്തിൽ നടത്തിയ ശിൽപശാലകളിലാണ് പഠനസാമഗ്രികൾ തയ്യാറാക്കിയത്.
വിവിധ വിഷയങ്ങളിലായി നൂറോളം പേരടങ്ങുന്ന സ്മൈൽ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളാണ് പഠന പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തത്. കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ഇരുപത്തഞ്ച് വർഷങ്ങളായി നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യഭ്യാസ പദ്ധതി ജില്ലയെ അക്കാദമിക നിലവാരത്തിൽ സംസ്ഥാനത്ത് മുൻ പിലെത്തിക്കാൻ സഹായകരമായിട്ടുണ്ട്. പത്താം ക്ലാസ് പരീക്ഷയിൽ വർഷങ്ങളായി ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്.
ഈ വർഷം മുതൽ എൽപി, യുപി മേഖലകളിലേക്കും സ്മൈൽ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിദ്യാലയ തലത്തിൽ പ്രത്യേക ക്ലാസുകൾ, പഠനക്യാമ്പുകൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ, കൗൺസിലിംഗ്, മാതൃകാപരീക്ഷകൾ എന്നിവയും നടന്നു വരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.